നടൻ രൺബീർ കപൂറിന്റെ അമ്മയും നടിയുമായ നീതു കപൂർ എപ്പോഴും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ട്രൻഡിങ്ങായിട്ടുള്ള ഒന്നിന്റെ പുറകേയും താൻ പോകാറില്ലെന്നാണ് നീതുവിന്റെ പക്ഷം.
67 വയസ്സുള്ള നീതു കപൂർ, സോഹ അലി ഖാനുമായുള്ള സംഭാഷണത്തിനിടെ തൻ്റെ ഡയറ്റ്, ഫിറ്റ്നസ്, സ്കിൻ കെയർ ശീലങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചു.
Also Read
"ഭക്ഷണത്തിൽ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുക. ഞാൻ വെയിറ്റ് ട്രെയ്നിങ് ചെയ്യാറുണ്ട്. യോഗ ചെയ്യാറുണ്ട്. എല്ലാ ദിവസവും രാവിലെ, കൈകൾ കൂപ്പി ഓരോ പുതിയ ദിവസത്തിനും നന്ദി പറയും. രാവിലെ പുറത്ത് പോയി വെയിലത്തു നിൽക്കും. സൂര്യനെ നോക്കി ഞാൻ ദീർഘമായി ശ്വാസമെടുക്കും. എനിക്ക് മനസ്സിലാകുന്നില്ല... എന്തിനാണ് സൺസ്ക്രീൻ? ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും സൺസ്ക്രീൻ ഉപയോഗിച്ചിട്ടില്ല. എൻ്റെ കയ്യിൽ ഒരു പിഗ്മെൻ്റ് പോലും ഇല്ല. എനിക്ക് തോന്നുന്നു ഇത് light skin ഉള്ള ഇംഗ്ലീഷുകാർക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നാണ്. ഞാനത് ഉപയോഗിക്കില്ല. സൂര്യൻ ഏറ്റവും അത്ഭുതകരമായ കാര്യമാണ്..." നീതു പറഞ്ഞു.
ഇന്ത്യൻ ഭക്ഷണക്രമത്തെക്കുറിച്ചും അവർ വിശദീകരിച്ചു.
"എനിക്കൊരു പ്രഭാത ദിനചര്യയുണ്ട്. 30 മിനിറ്റ് ഞാൻ പുറത്തിരിക്കും. സൂര്യൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ നീന്താറുണ്ട്. എന്ത് കഴിക്കുന്നു എന്നതിൽ വളരെ ശ്രദ്ധിക്കണം. അതാണ് നമ്പർ 1. സൂപ്പർഫുഡ്സ് ഇല്ല. എനിക്ക് ക്വിനോവ ഇഷ്ടമല്ല, ചിയാ വിത്തുകൾ ഇഷ്ടമല്ല. സബ്ജ വിത്തുകളാണ് ഇഷ്ടം. എനിക്കെന്റെ ഇന്ത്യൻ കാര്യങ്ങളോടാണ് പ്രിയം. അവോക്കാഡോ ടോസ്റ്റ്, പാസ്ത, പീസ്സയൊന്നും ഇഷ്ടമല്ല. അതെല്ലാം മൈദയാണ്. ഞാൻ എൻ്റെ റോട്ടിയോ തവിടുള്ള, പോളിഷ് ചെയ്യാത്ത അരിയോ കഴിക്കും. ധാരാളം പച്ചക്കറികൾ, മത്സ്യം, മുട്ട, അതുപോലുള്ള കാര്യങ്ങൾ കഴിക്കും. കുറച്ച് കഴിക്കുന്നതാണ് നല്ലത്, അമിതമായി കഴിച്ചാൽ, ശരീരം വീർക്കും. വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് ആരോഗ്യകരം,"-അവർ പറഞ്ഞു.
അതേസമയം, സൂര്യപ്രകാശം പ്രധാനമാണെങ്കിലും, മിതത്വവും ചർമ്മ സംരക്ഷണവും അനിവാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇന്ത്യൻ ചർമ്മത്തിൽ കൂടുതൽ മെലാനിൻ ഉണ്ട്, അത് സ്വാഭാവിക സംരക്ഷണം നൽകുന്നു, പക്ഷെ അത് ടാനിങ്, പിഗ്മെൻ്റേഷൻ, അകാല വാർധക്യം, സൂര്യതാപം എന്നിവയൊന്നും തടയില്ല. സംരക്ഷണം കൂടാതെ കഠിനമായ വെയിലിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് എല്ലാവർക്കും അനുയോജ്യമായിരിക്കില്ലെന്നും ഡോക്ടർമാർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prioritizing traditional Indian foods over trendy superfoods., The importance of portion control and mindful eating to prevent inflammation., A holistic fitness approach combining yoga, swimming, and weight training., The role of morning sunlight and breathing exercises in regulating circadian rhythms., Expert advice on balancing sun exposure with personalized skincare.
Published: 04 Jun 2026, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented