സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ഭർത്തൃവീട്ടിൽ മരണപ്പെട്ടുവെന്ന വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. വിസ്മയയും ഉത്തരയുമൊക്കെ ഈ ദുരവസ്ഥയുടെ (Domestic Violence) ഇരകളായി, ജീവിതം നഷ്ടപ്പെട്ടവരാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് (Dowry Deaths).
ഇത്തരം സംഭവങ്ങൾക്ക് പിന്നാലെ, റിലേഷൻഷിപ്പ് കോച്ചായ ചേതന ചക്രവർത്തി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുകയാണ്. സ്ത്രീകളോട്, ഇന്ത്യൻ പുരുഷന്മാരെ ഡേറ്റ് ചെയ്യുകയോ വിവാഹം കഴിക്കുകയോ ചെയ്യരുത് എന്നാണ് അവർ പറയുന്നത്. പ്രതിവർഷം ആയിരക്കണക്കിന് സ്ത്രീധന മരണങ്ങളും ഗാർഹിക പീഡനക്കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, സ്ത്രീകൾ അവിവാഹിതരായി തുടരുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.
Also Read
വൈറലായ വീഡിയോയിൽ അവർ പറഞ്ഞതിങ്ങനെ: "മാനസികാവസ്ഥ ശരിയല്ലാത്ത അമ്മായിയമ്മമാർ, പീഡിപ്പിക്കുന്ന ഭർത്താക്കന്മാർ, ഒരു ബിരിയാണിക്ക് 370 രൂപ ചിലവാക്കിയാൽ സ്ത്രീയിൽ നിന്ന് എന്തൊക്കെയോ അവകാശപ്പെടാമെന്ന് കരുതുന്ന ആൺകുട്ടികൾ-ഇവർക്കൊന്നും 'സമ്മതം' (consent) എന്ന വാക്കിന്റെ അക്ഷരവിന്യാസം പോലും അറിയില്ല. അതുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ ഇനി അവിവാഹിതരായി തുടരുകയോ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു."
15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു റിലേഷൻഷിപ്പ് കോച്ചിന്റെ വാക്കുകളായി ഇതിനെ കണക്കാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോയുടെ അടിക്കുറിപ്പിൽ അവർ ഇങ്ങനെ എഴുതി:
"2024-ൽ അയ്യായിരത്തിലധികം സ്ത്രീധന മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീകൾക്കെതിരെയുള്ള 1.4 ലക്ഷത്തോളം ഗാർഹിക പീഡനക്കേസുകൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കോമഡി ഷോകളിലെ ഇന്ത്യൻ പുരുഷന്മാർ 'സമ്മത'ത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് പെരുമാറുന്നത്; സ്ത്രീകൾ തങ്ങൾക്ക് ലൈംഗികമായി കടപ്പെട്ടിരിക്കുന്നു എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം."
ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ പലരും ഈ അഭിപ്രായം കൃത്യമാണെന്ന് വിലയിരുത്തുകയും അവരോട് യോജിക്കുകയും ചെയ്തിരുന്നു. എന്നാൽ വിയോജിച്ച ചിലരുമുണ്ടായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Relationship coach Chetna Chakravarthy advises women to avoid marrying Indian men., Concerns raised over 5,000+ annual dowry deaths and 1.4 lakh domestic abuse cases., Critique of the lack of understanding regarding 'consent' among Indian men., Argument that women are better off single due to toxic family structures and abusive partners.
Published: 23 Jun 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented