മനോഹരമായൊരു പ്രണയം കണ്ടെത്തണോ? ആ പ്രണയത്തിലലിഞ്ഞ് തെരുവോരങ്ങളിലൂടെ നടക്കണോ? എങ്കിൽ മുംബൈയിലേക്ക് പോരൂ. പ്രണയം കണ്ടെത്താൻ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മുംബൈ. ടൈം ഔട്ടിന്റെ 2025-ലെ ആഗോളസർവേ പ്രകാരം, പ്രണയം കണ്ടെത്താൻ ഏറ്റവും മികച്ച നഗരമാണിത്. അങ്ങനെ 'സ്വപ്‌നങ്ങളുടെ നഗര'ത്തിന് 'പ്രണയത്തിന്റെ നഗരം' എന്ന പേരും കൂടി സ്വന്തം.
സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും പറയുന്നത്, നിങ്ങളുടെ മനസ്സിലുള്ള പങ്കാളിയെ കണ്ടെത്താനും പ്രണയത്തിലകപ്പെടാനും മുംബൈയാണ് പറ്റിയ സ്ഥലമെന്നാണ്. ഭക്ഷണം, സംസ്‌കാരം, നൈറ്റ് ലൈഫ്, എത്ര എളുപ്പത്തിൽ പ്രണയം കണ്ടെത്താം എന്നീ ഘടകങ്ങളാണ് സർവേയിൽ പ്രധാനമായുമുണ്ടായിരുന്നത്. അതിലൂടെയാണ് മുംബൈ ഒന്നാം സ്ഥാനത്തെത്തിയതും.
മസാലചായ കുടിച്ച് കൈകോർത്തുനടക്കാനും, തെരുവുകളിലെങ്ങുമുള്ള സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാനും, വടാപാവ് രുചിക്കാനും ഇതിലും മികച്ചൊരു നഗരമില്ലെന്നാണ് ആളുകൾ സർവേയിൽ പ്രതികരിച്ചത്.
ആ നഗരം നിങ്ങളെ പലപ്പോഴും ചെറുതും വലുതുമായ ബന്ധത്തിൽ കൊണ്ടെത്തിക്കുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത ഏറെപ്പേരും പറഞ്ഞത്. ഒരേ ടാക്‌സിയിൽ വീട്ടിലേക്ക് പോകുമ്പോഴോ, ആഴ്ചകളോളം ഒരേ കോഫി ഷോപ്പിൽ പരസ്പരം കണ്ടുമുട്ടിയോ പ്രണയത്തിലേക്ക് വഴുതിവീഴുന്ന ബന്ധങ്ങൾ. അതിന് മുംബൈയോളം നല്ല മറ്റൊരു സ്ഥലമില്ലത്രേ. മുംബൈയുടെ ചലനാത്മകതയും ആകർഷണീയതും ലോകമെമ്പാടുമുള്ള ആളുകളെ കീഴടക്കിയതായിട്ടാണ് സർവേ ഫലം കാണിക്കുന്നത്.
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന നഗരത്തിൽ, ആ തിരക്കിനിടയിലും പ്രണയം കണ്ടെത്താമെന്നതാണ് മുംബൈയുടെ ഗുണം. ടൈം ഔട്ട് ലിസ്റ്റിൽ ഏഷ്യൻ നഗരങ്ങളാണ് മുന്നിലുള്ളതിലേറെയും. ബീജിങ്, ജക്കാർത്ത, ഷാങ്ഹായ് എന്നീ നഗരങ്ങളും മുംബൈയുടെ തൊട്ടുപിന്നാലെയുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Time Out's global survey ranks mumbai for finding romance and discover why this vibrant city is perfect for love
Published: 05 Jul 2025, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented