ബോളിവുഡിലെ സ്വപ്‌ന സുന്ദരി മലൈക അറോറ കഴിഞ്ഞ ദിവസമാണ് തന്റെ 50ാം ജന്മദിനാഘോഷം വലിയ രീതിയില്‍ ഗോവയില്‍ വച്ച് ആഘോഷിച്ചത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ജന്മദിനാഘോഷ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ മലൈകയ്ക്ക് പ്രായം 50 അല്ല 52 ആണെന്ന് കണ്ടെത്തി ട്രോളുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രേക്ഷകര്‍.

To advertise here,

2019 ല്‍ മലൈക അറോറ 46ാം ജന്മദിനാഘോഷം നടത്തിയതിന്റെ വിവരങ്ങളാണ് തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നത്. 2019 ല്‍ 46 വയസ്സായ ഒരാള്‍ക്ക് 2025 ല്‍ 52 വയസ്സാകും, ഈ സാമാന്യ വിവരം ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ. കൊവിഡ് ലോക്ക്ഡൗണിലായ രണ്ടുവര്‍ഷങ്ങള്‍ കണക്കില്‍പ്പെടുത്താന്‍ വിട്ടുപോയതാകും എന്നാണ് ചിലരുടെ വിമര്‍ശനം.

എന്നാല്‍ ഇതിനെതിരെ അവരുടെ സഹോദരിയായ അമൃത അറോറ തന്നെ രംഗത്തുവന്നു. തന്റെ സഹോദരിക്ക് 50 വയസ്സാണെന്നും മറ്റെല്ലാ പ്രചാരണങ്ങളും വ്യാജമാണെന്നും അവര്‍ പ്രതികരിച്ചു. ഗോവയില്‍ വച്ചുള്ള ജന്മദിനാഘോഷ ചിത്രങ്ങളും അവര്‍ പങ്കുവച്ചു. 3 ടയറുള്ള പ്രത്യേകം ഡിസൈന്‍ ചെയ്ത കേക്ക് മുറിച്ചാണ് ഗോവയില്‍ നടന്ന പാര്‍ട്ടിയില്‍ മലൈക 50ാം ജന്മദിനം ആഘോഷിച്ചത്. പാട്ടുപാടിയും ഡാന്‍സ് ചെയ്തുമെല്ലാം അവർ ആഘോഷം കളറാക്കുകയും ചെയ്തു.

ബോളിവുഡ് സിനിമാലോകത്തെ പ്രധാനികളും സോഷ്യല്‍മീഡിയ വഴി ജന്മദിന ആശംസകൾ പങ്കുവച്ചു. മലൈകയുടെ മുന്‍ കാമുകനായ അര്‍ജുന്‍ കപൂർ അവർ ഈഫല്‍ ടവര്‍ ബാല്‍ക്കണിയിലിരിക്കുന്ന ഒരുഫോട്ടോ പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. അര്‍ജുന്റെ ജന്മദിനാശംസ സ്‌റ്റോറി മലൈക റീ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബന്ധം പിരിഞ്ഞതിന് ശേഷം ഇരുവരും തമ്മിലുണ്ടായ ശീതയുദ്ധം അവസാനിച്ചു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi