ഓരോ നാട്ടിലും ഓരോ ആചാരങ്ങളും വിശ്വാസങ്ങളുമാണ്. ആഫ്രിക്കന്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മഡഗാസ്‌കര്‍ ദ്വീപിലെ വിചിത്രമായ ഒരാചാരം പരിചയപ്പെടാം. ഫമദീയാന്‍ എന്ന ഈ ചടങ്ങ് മരിച്ചുപോയവര്‍ക്കുള്ള ആദരസൂചകമായിട്ടാണ് നടത്തുന്നത്. മഡഗാസ്‌കറിലെ മലഗാസി വിഭാഗക്കാരുടേതാണ് ചടങ്ങ്.
കുടുംബബന്ധങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പിക്കുന്നവരാണ് മലഗാസികള്‍. മണ്‍മറഞ്ഞുപോയ പൂര്‍വികരെ അത്യധികം ഭക്തിയോടെ കാണുന്നവരാണ് അവര്‍. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള സ്‌നേഹം പങ്കുവെക്കലായിട്ടാണ് അവര്‍ ഫമദീയാന്‍ ചടങ്ങിനെ കാണുന്നത്.
മരിച്ചുപോയവര്‍ ദൈവത്തോടൊപ്പം ചേരുന്നു എന്നാണ് ഇവരുടെ വിശ്വാസം. അവര്‍ക്ക് വലിയ ശക്തികള്‍ ഉണ്ടെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ജീവിച്ചിരിക്കുന്നവരെ അവര്‍ സദാ നിരീക്ഷിക്കുകയാണ് പോലും. അതുകൊണ്ട് മരണപ്പെട്ടവരെ പ്രീതിപ്പെടുത്തേണ്ടത് സന്തോഷജീവിതം ഉറപ്പുവരുത്തുന്നതിന് ആവശ്യമാണെന്ന് ഇവര്‍ കരുതുന്നു.
അഞ്ചോ, ഏഴോ (അധിക കുടുംബങ്ങളും ഏഴുവര്‍ഷമാണ് തെരഞ്ഞെടുക്കുന്നത്) വര്‍ഷം കൂടുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. ചടങ്ങിന് മുന്നോടിയായി കല്ലറ കഴുകി വൃത്തിയാക്കുകയും മനോഹരമായ വിരിപ്പുകള്‍ കൊണ്ട് മൂടുകയും ചെയ്യും. അകലെ താമസിക്കുന്ന ബന്ധുക്കള്‍ വിരുന്നു വരും. വിഭവസമൃദ്ധമായ വലിയ വിരുന്നുകള്‍ ഒരുങ്ങും.
ഘോഷാരവങ്ങളോടെയും സംഗീതമേളങ്ങളോടെയുമാണ് കല്ലറ തുറന്ന് അസ്ഥികള്‍ പുറത്തെടുക്കുന്നത്. ബന്ധുക്കള്‍ സകലരും കല്ലറയ്ക്ക് ചുറ്റും കൂടിയിട്ടുണ്ടാകും. പുറത്തെടുക്കുന്ന സ്ഥികള്‍ കഴുകി വൃത്തിയാക്കുകയും പ്രത്യേക പട്ടുതുണി കൊണ്ട് പൊതിയുകയും ചെയ്യും. ഈ തുണി വിശേഷാവസരത്തിനായി നെയ്‌തെടുക്കുന്നതാണ്. ഉറക്കെ പാട്ടുപാടിയും ചുവടുകള്‍ വെച്ചുമാണ് കല്ലറയ്ക്കു ചുറ്റുമുള്ള പ്രദക്ഷിണം. ഒടുവില്‍ സൂര്യാസ്തമയത്തിനു മുന്‍പായി വീണ്ടും ആ അസ്ഥികളെ കല്ലറയില്‍ തന്നെ മറവുചെയ്യും.
കാലം മാറിയിട്ടും ഇന്നും മലഗാസികള്‍ വലിയ ആഘോഷമായി ഫമദീയാന്‍ നടത്തിപ്പോരുന്നു. സമീപകാലത്തായി ചടങ്ങ് കാണാന്‍ സഞ്ചാരികളും എത്താറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: Discover Famadihana, a fascinating Malagasy tradition involving exhuming ancestors, dancing, and celebration. Learn about its origins and significance.
Published: 20 Jun 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented