ഈ ദിവസങ്ങളിൽ ഫാഷൻ ലോകം കീഴടക്കുന്നത് ലബുഡു എന്ന പാവയാണ്. പാരിസിലെ ഫാഷൻ റൺവേ മുതൽ ലോസ് ആഞ്ചലിസിലെ തെരുവുകൾ വരെ ആ പാവ നിറയുകയാണ്.
മനുഷ്യന്റെ വലുപ്പമുള്ള ഒരു ലബുഡു പാവ ഇക്കഴിഞ്ഞ ദിവസം വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്. ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ. നാലടിയിലേറെ നീളമുള്ള പാവ ലേലത്തിൽ പോയത്, ബീജിങ്ങിലെ അന്താരാഷ്ട്ര ഓക്ഷൻ സെന്ററിൽവെച്ചാണ്. അതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ പാവയായി ഇതു മാറിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Also Read
വർഷങ്ങൾക്കുമുമ്പ് ഹോങ് കോങ്ങിലെ കലാകാരനായ കസിങ് ലങ് നിർമിച്ച മോൺസ്റ്റർ പാവകളാണ് ലബുഡു. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലങ്, മൂന്ന് ചിത്രകഥാപുസ്തകങ്ങളുണ്ടാക്കി. അതിലെ കഥാപാത്രങ്ങളെ 'ദ മോൺസ്‌റ്റേഴ്‌സ്' എന്നാണ് അദ്ദേഹം വിളിച്ചത്. അവയിലൊന്നാണ് ലബുഡു. പുസ്തകങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നും അതുതന്നെ. ലബുഡു ദയാലുവായ, മറ്റുള്ളവരെ സഹായിക്കുന്ന പെൺകുട്ടിയായിരുന്നു ആദ്യം. എന്നാൽ, കാര്യങ്ങളൊന്നും താൻ വിചാരിച്ചതുപോലെ നടക്കാതായപ്പോൾ, ലബുഡുവും പതുക്കെ തന്റെ സ്വഭാവം മാറ്റി. ഇങ്ങനെയാണ് ലബുഡുവിനെക്കുറിച്ച് ലങ് പുസ്തകത്തിലൂടെ വിവരിക്കുന്നത്.
2015-ലാണ് ലബുഡു പാവകളായി പുറത്തിറങ്ങുന്നത്. How2Work എന്ന കമ്പനിയാണ് അന്നിതിനുപിന്നിൽ. പിന്നീട് പോപ് മാർട്ടുമായുള്ള സഹകരണത്തോടെ അത് കൂടുതൽ ആളുകളിലേക്ക് എത്തി. പലതരത്തിലുള്ള പാവകളാണ് കമ്പനി പുറത്തിറക്കുന്നത്. ബ്ലൈൻഡ് ബോക്‌സുകളിലാണ് അവരിത് വിൽക്കുന്നത്. ഓർഡർ ചെയ്ത് കൈയിൽ കിട്ടി, ബോക്‌സ് തുറക്കുമ്പോൾ മാത്രമേ ഏത് പാവയാണ് അതിലുള്ളതെന്ന് മനസ്സിലാക്കാൻ കഴിയൂവെന്നതാണ് ഇതിന്റെ പ്രത്യേകത. കീചെയിൻ മുതൽ ചെറിയ പാവകൾവരെയുള്ള കളക്ഷൻ അതിലുണ്ട്. ലബുഡു പാവകളിലൂടെ പോപ് മാർട്ടിന്റെ പ്രശസ്തിയും ഏറെ ഉയർന്നു.
വലിയ കണ്ണുകളും, മുതലയുടെ പല്ലുപോലുള്ള ഒമ്പത് പല്ലുകളുമാണ് ഇതിന്റെ പ്രത്യേകത. ലബുഡുവിന് ആവശ്യക്കാർ കൂടിയപ്പോൾ, ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാരും ഇറങ്ങാൻ തുടങ്ങി. പ്രമുഖ കെ-പോപ്പ് ഗ്രൂപ്പായ ബ്ലാക് പിങ്കിലെ ലിസ, ഹാൻഡ്ബാഗിൽ കോർത്ത് ലബുഡു പാവയുടെ കീചെയിൻ കോർത്ത് ഒരു പരിപാടിക്ക് എത്തിയിരുന്നു. അതോടെയാണ് ആളുകളിത് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഗായികയും അഭിനേത്രിയുമായ ദുവ ലിപ, ഗായിക റിഹാന്ന തുടങ്ങിയവരിലൂടെ ലബുഡുവിനെ ആരാധകർ ഏറ്റെടുത്തു. ദുവ ലിപയുടെ ബാഗിൽ അവർ കോർത്തിട്ട ആ കുഞ്ഞുപാവ വളരെ പെട്ടെന്നാണ് ശ്രദ്ധയാകർഷിച്ചത്. ഡേവിഡ് ബെക്കാമും ലബുഡു പാവയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഷാർവരി ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ലബുഡുവിനെ സ്‌നേഹത്തോടെ ഏറ്റെടുക്കുന്നു. ഷാർവരിയുടെ ബാഗിൽ കണ്ടത് ഇളംനീല നിറത്തിലുള്ള ലബുഡു പാവയാണ്.
Content Highlights: monster doll designed by kasing lung sold for a record price at auction
Published: 12 Jun 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented