ബോളിവുഡ് താരം കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അക്കാര്യം ഉറപ്പിച്ചുകൊണ്ട് റെഡ്ഡിറ്റ് ഉപയോക്താക്കൾ. ഇപ്പോൾ പുറത്തുവന്ന കത്രീനയുടെ പുതിയ ഫോട്ടോയാണ് ചർച്ചകൾക്ക് വഴിതെളിച്ചത്. ഒരു ഫുൾഗൗൺ ധരിച്ച് ക്യാമറയ്ക്കുമുന്നിൽ പോസ് ചെയ്തുനിൽക്കുന്ന കത്രീനയുടെ ഫോട്ടോയാണിത്.

To advertise here,

എന്നാൽ, ഇത് എന്തിന്റെ ഫോട്ടോഷൂട്ടാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പരസ്യചിത്രത്തിന്റെയോ മെറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെയോ ഇടയിൽനിന്നുള്ള 'ബിഹൈൻഡ് ദ സീൻ' ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

റെഡ്ഡിറ്റിലാണ് ഫോട്ടോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആരാധകർ ഈ ഫോട്ടോ ഏറ്റെടുത്തുകഴിഞ്ഞു. കത്രീനയ്ക്കും വിക്കിക്കും ആശംസകൾ നേർന്നുകൊണ്ട് ആളുകൾ രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം വിക്കിയോ കത്രീനയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കത്രീന ഗർഭിണിയാണെന്ന് പറഞ്ഞുകൊണ്ട് നേരത്തെ എൻ.ഡി.ടി.വി വാർത്ത പുറത്തുവിട്ടിരുന്നു. കുറച്ചുനാളായി കത്രീന ഗർഭിണിയാണെന്ന ഊഹാപോഹങ്ങൾ പരന്നുതുടങ്ങിയിട്ട്. കത്രീനയാണെങ്കിൽ കുറച്ചുനാളായി പൊതുവേദിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. അതിനുപിന്നാലെ വിക്കിയും കത്രീനയും ഒരു ഫെറിയിലേക്ക് നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ലൂസ് ഷർട്ടും ബോട്ടവുമാണ് അതിൽ കത്രീന ധരിച്ചിരുന്നത്. കത്രീന ഗർഭിണിയാണെന്ന് ആ വീഡിയോ കണ്ട് ആരാധകർ ഉറപ്പിച്ചു. മാത്രമല്ല ആര്യൻ ഖാന്റെ സീരീസിന്റെ സ്‌പെഷൽ പ്രീമിയറിനും വിക്കി കൗശൽ മാത്രമാണ് വന്നത്. ഇതൊക്കെ അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നു.

കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ കത്രീന അഭിനയത്തിൽനിന്ന് നീണ്ട അവധിയെടുത്തേക്കും. മുമ്പ് ഒരഭിമുഖത്തിൽ കത്രീന ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''കല്യാണം കഴിക്കുന്നതും കുഞ്ഞുണ്ടാവുന്നതും അതിനുശേഷം സന്തോഷമായി ജീവിക്കുന്നതുമൊക്കെയാണ് എന്റെ സ്വപ്‌നം. പലർക്കും പലരീതിയിലുള്ള സ്വപ്‌നങ്ങളാവാം. എന്റേത് ഇതാണ്''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi