പാപ്പരാസികളുമായി തനിക്കുള്ള ബന്ധം വെറും പൂജ്യമാണെന്ന ജയാ ബച്ചന്റെ പ്രസ്താവന വലിയ വിവാദമാവുകയാണ്. കഴിഞ്ഞ ദിവസം ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് മാധ്യമപ്രവർത്തരോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും പാപ്പരാസികളോട് അതില്ലെന്ന് ജയ തുറന്നുപറഞ്ഞത്.
പാപ്പരാസികൾ എവിടെനിന്ന് പരിശീലനം നേടിയവരാണെന്ന് ചോദിച്ച ജയ അവരുടെ പെരുമാറ്റത്തേയും തൊഴിൽപരമായ കഴിവിനെയും വസ്ത്രധാരണത്തെയുമെല്ലാം ചോദ്യം ചെയ്തു. "ചെറിയ ടൈറ്റ് പാന്റ്സ് ധരിക്കുന്നവരും കയ്യിൽ മൊബൈൽ കൊണ്ടുനടക്കുന്നവരും, അവർക്ക് ഫോണുള്ളതുകൊണ്ടു മാത്രം നിങ്ങളുടെ ചിത്രമെടുക്കുകയും തോന്നുന്നത് പറയുകയും ചെയ്യുന്നു, എത്തരത്തിലുള്ള വിദ്യാഭ്യാസമാണ് അവർ നേടിയത്? ഏത് പശ്ചാത്തലത്തിൽ നിന്നാണവർ വരുന്നത്?"-ജയ ചോദിച്ചു.
വിമാനത്താവളങ്ങളിൽ സെലിബ്രിറ്റികൾ പാപ്പരാസികളെ വിളിച്ചുവരുത്തുന്ന പ്രവണതയെയും ജയ വിമർശിച്ചു. അതെന്തൊരു വിചിത്രമായ കാര്യമാണെന്നും അങ്ങനെ ചെയ്യുന്ന സെലിബ്രിറ്റികൾ ഏത് തരത്തിലുള്ളവരാണെന്നും ജയ ചോദിച്ചു.
എന്നാൽ ഈ വിഷയത്തിൽ, ജയാ ബച്ചന് വിപരീതമായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി ഹുമ ഖുറേഷിയിപ്പോൾ. അതിരുകൾ മാനിക്കപ്പെടേണ്ടതാണെങ്കിലും, സെലിബ്രിറ്റികൾക്കും പാപ്പരാസികളിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്നും പലപ്പോഴും തങ്ങളത് ഉപയോഗിക്കുന്നുണ്ടെന്നും നടി സമ്മതിച്ചു.
ഇന്ത്യ ടുഡേയോട് സംസാരിക്കവെ, പാപ്പരാസികളുമായുള്ള തന്റെ ബന്ധം വളരെ ആരോഗ്യകരമാണെന്ന് ഹുമ പറഞ്ഞു. "അവരും പ്രധാനപ്പെട്ടവരാണെന്ന് ഞാൻ കരുതുന്നു. ഞാൻ കള്ളം പറയില്ല, നമ്മുടെ സിനിമകൾ പ്രോത്സാഹിപ്പിക്കാനും ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരാനും ആവശ്യമുള്ളപ്പോഴൊക്കെ ഞങ്ങളവരെ ഉപയോഗിക്കുന്നു. ഞങ്ങളുടെ സിനിമകൾ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ട്, അവരെ പ്രീമിയറുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എവിടെയെങ്കിലും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുമ്പോൾ, ഞങ്ങളവരെ വിളിക്കുന്നു. എല്ലാവരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല."-അവർ പറഞ്ഞു.
വർഷങ്ങൾക്കിടെ, ഫോട്ടോഗ്രാഫർമാരുമായുള്ള തന്റെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹുമ പറഞ്ഞു. തനിക്ക് നല്ലതായി തോന്നാത്തപ്പോഴും ചിത്രങ്ങളെടുക്കാൻ ആഗ്രഹിക്കാത്തപ്പോഴും അങ്ങനെ ചെയ്യരുതെന്ന് അവരോട് അഭ്യർഥിക്കാറുണ്ട്, അവരത് മാനിക്കാറുണ്ടെന്നും ഹുമ പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Huma Qureshi offers a balanced view on paparazzi, acknowledging celebrity involvement in visibility while respecting boundaries. Learn more about her perspective.
Published: 13 Dec 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented