നൂറുവയസ്സുകാരി കാമാക്ഷിയമ്മ പാകത്തിന് രുചിചേര്‍ത്ത് വരട്ടിയ ആട്ടിന്‍കരള്‍, മധുരരസം വിതറിയ പലതരം പായസങ്ങള്‍, പിന്നെ തീയലും ചമ്മന്തിയും അടയും. ഗൃഹലക്ഷ്മി ഹോംഷെഫ് നാലാം സീസണിന്റെ അഞ്ചാം സോണല്‍ വേദിയായ കോഴിക്കോട് വുഡീസ് ബ്ലീഷര്‍ ഹോട്ടലില്‍ നടന്ന മത്സരത്തില്‍ മലബാറിന്റെ രുചിക്കൂട്ടുകള്‍ മാറ്റുരച്ചു. പാചക വിദഗ്ധ തെസ്‌നിം അസീസ്, പ്രദീപ് കൊല്ലേരി (എക്സിക്യുട്ടീവ് ഷെഫ്, വുഡീസ് ബ്ലീഷര്‍ ഹോട്ടല്‍)എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 

To advertise here,
placeholder
ചിത്രങ്ങള്‍: എന്‍.എം.പ്രദീപ്‌

മൃദുഭാഷിണി (സീനിയര്‍ മാനേജര്‍, എല്‍.പി.ജി സെയില്‍സ്, കോഴിക്കോട്), ഹര്‍ഷന്ത് കുമാര്‍ (അസിസ്റ്റന്റ് മാനേജര്‍, എല്‍.പി.ജി സെയില്‍സ്), സായി കുമാര്‍ (സീനിയര്‍ സെയില്‍സ് ഓഫീസര്‍, എല്‍.പി.ജി സെയില്‍സ്), ഭരത് റാം (ഡയറക്ടര്‍, ഹൈനസ് പ്രോ ഡക്ട്‌സ്), അനുപമ രമേശ് (പ്രൊപ്രൈറ്റര്‍, കാലിക്കറ്റ് ഗ്യാസ് സര്‍വീസ്) എന്നിവര്‍ ചടങ്ങില്‍ അതിഥികളായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രതിനിധികള്‍ മത്സരാര്‍ഥികള്‍ക്ക് സേഫ് കുക്കിങ് വിവരങ്ങള്‍ അടങ്ങിയ കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു.

placeholder
ഗൃഹലക്ഷ്മി ഹോം ഷെഫ് കോഴിക്കോട് സോണല്‍ മത്സരാര്‍ഥികള്‍, വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കുമൊപ്പം

അവസാന സോണല്‍ മത്സരം നവംബര്‍ 21-ന് കണ്ണൂരില്‍ നടക്കും. സോണല്‍ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. സോണലില്‍ വിജയം നേടിത്തന്ന വിഭവം ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. 

50,000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30,000 രൂപയും 20,000 രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ പാചക കുറിപ്പും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും. 

placeholder

വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും ഹൈനസ് വെല്‍നസ് പാര്‍ട്ണറുമാണ്. വുഡീസ് ബ്ലീഷര്‍ ഹോട്ടലാണ് കോഴിക്കോട് സോണിലെ വെന്യൂ പാര്‍ട്ണര്‍.