
പ്രതീകാത്മകചിത്രം /Photo: Shutterstock
മഴയത്തും മധുരം മിസ് ചെയ്യാത്തവരുണ്ട്. ചിലര്‍ക്ക് ഐസ്‌ക്രീം തന്നെ വേണം. മറ്റുചിലര്‍ക്ക് ചൂട് പായസത്തോടാവും പ്രിയം. മടിയന്മാര്‍ക്കുപോലും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില മധുരവിഭവങ്ങളുണ്ട്. പായസം കുടിച്ച ഒരു ഫീല്‍ കിട്ടുന്ന മലപ്പുറംകാരുടെ കുലാവിയും കണ്ണൂര്‍ സ്‌പെഷ്യല്‍ പാലൂദയും…
കുലാവി
ചേരുവകള്‍:
ഗോതമ്പുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍
വെള്ളം - നാല് കപ്പ്
ശര്‍ക്കരപ്പൊടി - മൂന്ന് ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് - കാല്‍ കപ്പ്
ഏലക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം: ഗോതമ്പുപൊടിയില്‍ കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക. നാല് കപ്പ് വെള്ളം തിളപ്പിക്കുമ്പോള്‍ കലക്കി വെച്ച ഗോതമ്പ് ഒഴിച്ച് തീ കുറച്ച് വെച്ച് തുടരെ ഇളക്കുക. ഗോതമ്പ് വെന്തു വരുമ്പോള്‍ പൊടിച്ച ശര്‍ക്കര അല്ലെങ്കില്‍ ശർക്കരപ്പാനി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്കപ്പൊടിയും ഉപ്പും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച് ഒന്നു കുറുകി വരുമ്പോള്‍ തീ അണയ്ക്കാം. ഗോതമ്പിനു പകരം റവയോ കൂവപ്പൊടിയോകൊണ്ടും ഇങ്ങനെ തയ്യാറാക്കാം.
പാലൂദ
ചേരുവകള്‍:
പാല്‍ - അര ലിറ്റര്‍
മൈദ - ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര- മൂന്നു ടേബിള്‍സ്പൂണ്‍
പട്ട - ഒരു കഷണം
ഏലക്ക - രണ്ട്
കശുവണ്ടി - രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ചുവന്നുള്ളി - മൂന്നെണ്ണം
റോസ് വാട്ടര്‍ - കാല്‍ ടീസ്പൂണ്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം: മൈദയിലേക്ക് കാല്‍ കപ്പ് പാല്‍ ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി വയ്ക്കുക. കശുവണ്ടി പൊടിച്ചുവയ്ക്കണം. അര ലിറ്റര്‍ പാലിലേക്ക് അര കപ്പ് വെള്ളവും പഞ്ചസാരയും പട്ടയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കലക്കി വെച്ച മൈദ ചേര്‍ത്ത് തീ നന്നായി കുറച്ചു വെച്ച് തുടരെ ഇളക്കുക. റോസ് വാട്ടറും മധുരം ക്രമീകരിക്കാനായി അല്പം ഉപ്പും ചേര്‍ത്ത് അഞ്ചു മിനിറ്റ് ചെറുതീയില്‍ വെച്ച് ഇളക്കാം. മൈദ വെന്ത് ഒന്നു കുറുകി വരുമ്പോള്‍ കശുവണ്ടി പൊടിച്ചതും ചേര്‍ത്ത് തീ അണയ്ക്കാം. പാനില്‍ നെയ്യ് ചൂടാക്കി അരിഞ്ഞ ചുവന്നുള്ളിയിട്ട് ബ്രൗണ്‍ നിറം ആവുന്നതു വരെ വഴറ്റി പാലൂദയിലേക്ക് ചേര്‍ത്ത് വിളമ്പാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sugar and showers, rainy day delights
Published: 28 Jun 2025, 02:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented