ചര്‍മ്മ സംരക്ഷണം സ്ത്രീകള്‍ക്ക് മാത്രമുള്ള കാര്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, പുരുഷന്മാര്‍ക്കും ചര്‍മ്മ പരിപാലനം അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം. ബോളിവുഡിലെ മിന്നും താരമാണ് ഇമ്രാന്‍ ഹാഷ്മി. പുരുഷ സൗന്ദര്യത്തിന്റെ ആള്‍രൂപമായി പ്രേക്ഷകര്‍ ആരാധിക്കുന്ന നടനാണ് അദ്ദേഹം.

To advertise here,

പുതിയ സിനിമയായ 'ഹഖ്’ ന്റെ പ്രചാരണത്തിന്റെ ഭാഗമായി ‘റേഡിയോ മിര്‍ച്ചി പ്ലസിന്’ നല്‍കിയ അഭിമുഖത്തില്‍ തന്റെ ചര്‍മ്മ സംരക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാഷ്മി. " 'ഹഖ്’ ന്റെ ഷൂട്ടിങ് സമയത്ത് ഡയറക്ടറായ സുപര്‍ണ്‍ വര്‍മ, ദിവസവും എന്നോട് ചോദിക്കുമായിരുന്നു, 'ഇമ്രാന്‍, ചര്‍മ്മത്തിന് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്'  ഞാന്‍ ചിലപ്പോള്‍ എന്റെ കണ്ണിനു താഴെയുള്ള മേക്കപ്പ് പോലും മായ്ക്കാറില്ല. സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഞാന്‍ വളരെ മോശമാണ്. ഞാന്‍ ശരിക്കും ഹാന്‍ഡ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയിട്ടുണ്ട്' ഹാഷ്മി പറയുന്നു.

സ്ഥിരമായി ചുംബന രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നടന്‍ എന്ന പ്രതിച്ഛായയിൽ ഒതുങ്ങി നിന്ന ഇമ്രാന്‍ ഹാഷ്മി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്തുകൊണ്ട് ബോളിവുഡ് ചിത്രങ്ങളില്‍ നിറയുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹഖ്. 1985-ലെ ഷാ ബാനോ കേസിനെ ആസ്പദമാക്കിയുള്ളതാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയ കേസായിരുന്നു ഇത്. സിനിമയില്‍ അദ്ദേഹം ആദ്യമായി അഭിഭാഷകന്റെ വേഷത്തില്‍ എത്തുകയാണ്. നവംബര്‍ 7 ന് ചിത്രം തിയേറ്ററുകളിലെത്തി. യാമി ഗൗതം നായികയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi