കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിവുണ്ടായിരുന്ന ബാബ വാംഗ. ബൾഗേറിയയിൽ ജീവിച്ചിരുന്ന അവർക്ക് ചെറുപ്പം മുതലേ കാഴ്ചാവൈകല്യമുണ്ടായിരുന്നു. ഒന്നും കാണാൻ പറ്റില്ല. പക്ഷേ, അവർ ലോകത്തിന്റെ ഭാവി തന്റെ മനക്കണ്ണിലൂടെ കണ്ടു. പലതും പ്രവചിച്ചു.

രണ്ടാം ലോകമഹായുദ്ധം, സ്റ്റാലിന്റെ മരണം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സെപ്റ്റംബർ 11 ഭീകരാക്രമണം, 2004-ലെ സുനാമി തുടങ്ങിയവയൊക്കെ അവർ പ്രവചിച്ചിരുന്നുവെന്ന് ബാബ വാംഗയുടെ അനുയായികൾ അവകാശപ്പെടുന്നു. അവരുടെ പ്രവചനത്തെക്കുറിച്ച് തെളിവുകളൊന്നുമില്ല. മാത്രമല്ല, വാംഗയ്ക്ക് അങ്ങനെയുള്ള കഴിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, അവരുടെ അനുയായികൾ പറയുന്നത് നേരെ തിരിച്ചും.

1996-ൽ 85-ാം വയസ്സിലാണ് വാംഗ മരിക്കുന്നത്. അതിനുശേഷവും വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായി കൊണ്ടേയിരിക്കുന്നു. 2026-ൽ നടക്കുന്ന ചില കാര്യങ്ങളും അവർ മുൻകൂട്ടി കണ്ടിരുന്നുവത്രേ. അതിലൊന്ന് മൂന്നാം ലോകമഹായുദ്ധമാണ്. അമേരിക്ക, റഷ്യ. ചെന്ന തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നുവത്രെ.

ഈ വർഷം ഗുരുതരമായ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്നും അവർ പ്രവചിച്ചതായി അനുയായികൾ അവകാശപ്പെടുന്നു. ശക്തമായ ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ, വെള്ളപ്പൊക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ 7-8 ശതമാനത്തിനെ വരെ ഈ ദുരന്തങ്ങൾ ബാധിക്കാമെന്നും പറയുന്നു.

എഐ-യുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളുമുണ്ട് വാംഗയുടേതായി. എഐ-ലുണ്ടാവുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ, മനുഷ്യജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുമെന്നായിരുന്നു അതിലൊന്ന്. ഭൂമിയിലേക്ക് ഒരു വലിയ വസ്തു അല്ലെങ്കിൽ അന്യഗ്രഹജീവികൾ പ്രവേശിക്കുമെന്നും അവർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi