രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി പൊതുയിടത്തിലെത്തി നടി ദീപിക പദുകോൺ. മുംബൈ വിമാനത്താവളത്തിലാണ് ഭർത്താവും നടനുമായ രൺവീർ സിങ്ങിനൊപ്പം താരത്തെ കണ്ടത്. ലളിതമായ വേഷമായിരുന്നു ഇരുവരും ധരിച്ചിരുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങിയതു തൊട്ട് ദീപികയ്ക്ക് സംരക്ഷണമൊരുക്കുന്നതിലായിരുന്നു രൺവീറിന്റെ ശ്രദ്ധ. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലേക്ക് ദീപികയെ നയിച്ചതും രൺവീർ തന്നെ.
ഓവർസൈസ്ഡ് കോബാൾട്ട് ബ്ലൂ കോ-ഓർഡ് സെറ്റാണ് ദീപിക ധരിച്ചത്. റൂമി ബട്ടൺ-ഡൗൺ ഷർട്ടും അതിനൊത്ത സ്ട്രെയിറ്റ്-ഫിറ്റ് ട്രൗസറും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം ബ്രൈറ്റ് യെലോ സ്നീക്കേഴ്സും ഒരു ക്ലാസിക് ബ്ലാക്ക് ഹാൻഡ്‌ബാഗും ഉണ്ടായിരുന്നു. മുടി ഭംഗിയായി പിന്നിൽ കെട്ടിവെക്കുകയും ചെയ്തു.
വെളുത്ത നിറത്തിലുള്ള ഓവർസൈസ്ഡ് ടി-ഷർട്ടും ബാഗി, മൾട്ടി-പോക്കറ്റ് കാർഗോ ജീൻസുമായിരുന്നു രൺവീറിന്റെ വേഷം. ഒപ്പം കറുപ്പ് ക്രോസ്ബോഡി ബാഗും കറുപ്പ് കണ്ണടയും.
ദമ്പതികൾ വിമാനത്താവളത്തിൽ അധികനേരം ചിലവഴിച്ചില്ല, വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്തതുമില്ല.
ഈ മാസമാദ്യം, ദീപികയും ഭർത്താവ് രൺവീർ സിങ്ങും ചേർന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ഗർഭവാർത്ത ആരാധകരെ അറിയിച്ചത്. മകൾ ദുവാ പദുകോൺ സിങ് pregnancy kit പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. നിലവിൽ, ദീപിക അല്ലു അർജുനൊപ്പം 'റാക്ക'യിലും ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: First public appearance of Deepika Padukone post-second pregnancy announcement., Ranveer Singh seen in a protective role during their Mumbai airport outing., Details on the couple's upcoming film projects including Raaka, King, and Pralay., Reference to their first child, Dua, and recent family milestones.
Published: 28 Apr 2026, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented