ഒരു ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു സൗത്ത് ലണ്ടനിലെ കൗള്‍സ്ഡണില്‍ നിന്നുള്ള ഗ്ലാമര്‍ മോഡലായ ക്ലോ എയ്ലിങ്. ലെതര്‍ വസ്ത്രങ്ങളുടെ ഫോട്ടോഷൂട്ടിനാണെന്ന് പറഞ്ഞായിരുന്നു അവരെ വിളിച്ചത്. സ്റ്റുഡിയോയിലേക്ക് എത്തിയ അവളെ പെട്ടെന്നാണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ കടന്നുപിടിക്കുന്നതും കൈയില്‍ കെറ്റമൈന്‍ കുത്തിവയ്ക്കുന്നതും.
അവരവളുടെ വാ മൂടിക്കെട്ടി, അനങ്ങാന്‍ കഴിയാത്തവിധം കൈകാലുകള്‍ കൂട്ടിക്കെട്ടി, വായില്‍ തുണി തിരുകി ഒരു വലിയ ബാഗിലാക്കി കാറിന്റെ ഡിക്കിയില്‍ തള്ളിക്കയറ്റി. അവളെ അവരെത്തിച്ചത് ഒറ്റപ്പെട്ട ഒരു ഫാംഹൗസിലാണ്. മനുഷ്യക്കടത്ത് നടത്തുന്ന ഒരു കുറ്റവാളി സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വാടകക്കൊലയാളി, അവളുടെ ഏജന്റിന് ഒരു ഇമെയിലുമയച്ചു, അഞ്ചുദിവസത്തിനുള്ളില്‍ 300,000 ഡോളര്‍ കൈമാറണം. ഇല്ലെങ്കില്‍ ഇരുപതുകാരിയായ ക്ലോയെ ലൈംഗിക അടിമയായി ഡാര്‍ക്ക് വെബ്ബിന് വില്‍ക്കും! സ്വിംവെയര്‍ മാത്രം ധരിച്ച് തറയില്‍ കിടക്കുന്ന അവളുടെ മൂന്ന് ചിത്രങ്ങളും തട്ടിക്കൊണ്ടുപോയവര്‍ അയച്ചു.
ദ് ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ക്രിമിനല്‍ ഓര്‍ഗനൈസേഷനിലെ രണ്ടുപേരായിരുന്നു ആ കുറ്റകൃത്യത്തിന് പിന്നില്‍. പോളിഷ് പൗരനായ ലൂക്കാഷ് ഹെര്‍ബയായിരുന്നു പ്രധാനി. അമിതമായ ലൈംഗികാസക്തിയുള്ള പോളിഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ലൂക്കാഷ്. തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പിലാക്കാനായി ലൂക്കാഷ് ഹെര്‍ബ, തന്റെ സഹോദരന്‍ മൈക്കിളിന്റെ സഹായവും തേടിയിരുന്നു.
എന്നാല്‍ എയ്‌ലിങ്ങിനായി 300,000 ഡോളര്‍ നല്‍കാന്‍ ആരും ഇല്ലാതിരുന്നതിനാല്‍ പോലീസിനോട് ഒന്നും പറയരുതെന്നും ഒരു മാസത്തിനുള്ളില്‍ 50,000 ഡോളര്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥയില്‍ ഹെര്‍ബ അവളെ മോചിപ്പിച്ചു. മോചിതയായപ്പോള്‍ അവളുടെ സുഹൃത്തായി അഭിനയിച്ച് അവളെ ബ്രിട്ടീഷ് കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയതും ഹെര്‍ബ തന്നെയായിരുന്നു. എന്നാല്‍ തട്ടിക്കൊണ്ടു പോയ വിവരം അവര്‍ക്ക് ലഭിച്ചിരുന്ന വിവരം ഇരുവരും അറിഞ്ഞില്ല. സ്വയരക്ഷയ്ക്കായി ക്ലോ, ഹെര്‍ബയുടെ സൗഹൃദം സ്വീകരിച്ചു.
മോചിപ്പിക്കപ്പെട്ടപ്പോൾ ക്ലോ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു. എന്നാലിത് വിശ്വസിക്കാൻ ഇറ്റാലിയൻ നീതിന്യായവ്യവസ്ഥയും ബ്രിട്ടീഷ് മാധ്യമങ്ങളും തയ്യാറായില്ല. വളരെ സന്തോഷവതിയും ശാന്തയുമായ എയ്‌ലിങ്ങിന്റെ പെരുമാറ്റമാണ് മാധ്യമങ്ങളും പൊതുജനങ്ങളും അവളുടെ കഥ മുഖവിലയ്ക്കെടുക്കാന്‍ വിസമ്മതിച്ചതിന്റെ പ്രധാനകാരണമെന്ന് മാധ്യമങ്ങള്‍ എഴുതി.
ഇതിനിടയില്‍ ഹെര്‍ബയ്ക്ക് തന്നോട് പ്രണയം തോന്നിയതായും ക്ലോ പറയുന്നുണ്ട്. എം.ഡി എന്ന് വിളിക്കുന്ന ഒരാള്‍ തനിക്ക് ഒരു പ്ലേറ്റ് റൈസ് കേക്കുകള്‍ നല്‍കിയതായും താനൊരു കൊലയാളിയാണെന്നും വിഷം കൊടുത്ത് കൊല്ലുന്നതാണ് തന്റെ ഇഷ്ടപ്പെട്ട രീതിയെന്നും എയ്‌ലിങ്ങിനോട് പറഞ്ഞതായും അവര്‍ വിശദീകരിച്ചു.
അന്വേഷണത്തെ തുടര്‍ന്ന് ലൂക്കാഷും സഹോദരന്‍ മിഷേലും അറസ്റ്റിലായി. പിടിക്കപ്പെട്ടപ്പോള്‍ ‘ബൈ എനി മീല്‍സ്’ എന്ന ചിത്രമാണ് തട്ടിക്കൊണ്ടുപോകലിന് പ്രചോദനമായതെന്ന് ലൂക്കാഷ് ഹെര്‍ബ പറയുകയുണ്ടായി. ലൂക്കാഷിന് 16 വര്‍ഷവും ഒൻപത് മാസവും തടവുശിക്ഷ ലഭിച്ചു. കൂടെ മിഷേലിനും. എന്നാല്‍ 2020-ല്‍ ഈ ശിക്ഷ 12 വര്‍ഷമായി കുറച്ചിരുന്നു. മിഷേലിന്റേത് അഞ്ചുവര്‍ഷമായും.
‘കിഡ്‌നാപ്പ്ഡ്: ദ ക്ലോ എയ്‌ലിങ് സ്‌റ്റോറി’ എന്ന പേരില്‍ ബിബിസി ഐ പ്ലെയറില്‍ റിലീസ് ചെയ്ത ആറ് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയില്‍, തന്നെ തട്ടിക്കൊണ്ടുപോയതിന്റെ ഭയാനകമായ വിശദാംശങ്ങള്‍ ഓര്‍ത്തെടുത്ത് എയ്‌ലിങ് പൊട്ടിക്കരയുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Model Chloe Ayling`s harrowing kidnapping ordeal, the dark web plot, and the controversial aftermath.
Published: 11 Aug 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented