ലോകപ്രശസ്ത സംഗീതജ്ഞൻ മൈക്കിൾ ജാക്സനെതിരേ കടുത്ത ലൈംഗികാരോപണവുമായി എത്തിയിരിക്കുകയാണ് നാല് സഹോദരങ്ങൾ. ജാക്സന്റെ "രണ്ടാം കുടുംബം" എന്ന് സ്വയം വിശേഷിപ്പിക്കുകയും വർഷങ്ങളോളം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്ത കാഷിയോ കുടുംബത്തിലെ നാല് സഹോദരങ്ങളാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വർഷങ്ങളോളം ലൈംഗിക പീഡനം നേരിട്ടെന്നും ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കാഷിയോ സഹോദരങ്ങളായ ആൾഡോ, എഡ്ഡി, ഡൊമിനിക്, മേരി നിക്കോൾ എന്നിവരാണ് പരാതിക്കാർ. മൈക്കിൾ ജാക്സന്റെ കൈകളാൽ വർഷങ്ങളോളം grooming ചെയ്യപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ എസ്റ്റേറ്റ് തങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അടുത്തിടെ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഇവർ പറയുന്നു.
Also Read
ജാക്സനെ പൊതുജനമധ്യത്തിൽ സംരക്ഷിക്കാനായി കുട്ടികളായ തങ്ങളെ കണ്ടിഷൻ ചെയ്തെടുത്തു, 2009 ൽ അദ്ദേഹം മരിച്ചതിനു ശേഷവും വർഷങ്ങളോളം അദ്ദേഹത്തിനുവേണ്ടി വാദിക്കേണ്ടിവന്നു. ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, ആരോപണങ്ങൾക്കെതിരെ അദ്ദേഹത്തെ പ്രതിരോധിച്ച "ജാക്സന്റെ സൈനികരായി" പ്രവർത്തിക്കാൻ നിർബന്ധിതരായെന്നും ടൈംസിന് നൽകിയ അഭിമുഖത്തിൽ, സഹോദരങ്ങൾ പറയുന്നു.
2011-ൽ ഓപ്ര വിൻഫ്രി ഷോ ഉൾപ്പെടെ വിവിധ അഭിമുഖങ്ങളിൽ പോപ് താരത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റായ പ്രവൃത്തികളെ ഇവർ നിഷേധിച്ചിരുന്നു.
സീരിയൽ ചൈൽഡ് പ്രിഡേറ്റർ എന്നാണ് കാഷിയോ കുടുംബം ജാക്സണെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
മൈക്കിൾ ജാക്സന്റെ ബയോപിക്ക് ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമാകുന്നതിനിടെയാണ് ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
അന്തരിച്ച ഗായകൻ ഒരു ദശകത്തിൽ കൂടുതൽ കുട്ടികളെ പ്രലോഭിപ്പിക്കുകയും, അവരിൽ ഓരോരുത്തരെയും ലൈംഗികമായി പീഡിപ്പിക്കുകയും, അമിതമായ മദ്യപാനം, ലഹരിവസ്തുക്കൾ, ലൈംഗികച്ചുവയുള്ള കാര്യങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു, ഏഴോ എട്ടോ വയസ്സുള്ളപ്പോൾ മുതൽ, പരാതിക്കാരിൽ ഓരോരുത്തരെയും മയക്കുമരുന്ന് നൽകി, ബലാത്സംഗം ചെയ്തു. ജാക്സന്റെ വ്യക്തിപരമായ വൃത്തത്തിലുള്ളവർ ഇതിനെയെല്ലാം പിന്തുണച്ചുവെന്നും ആരോപിക്കുന്നു.
അതേസമയം, ജാക്സൺ എസ്റ്റേറ്റ് പുതിയ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. കാസിയോ കുടുംബത്തിന്റെ പണമോഹമാണ് കേസിനു പിന്നിലെന്നാണ് അവരുടെ അഭിഭാഷകൻ മാർട്ടിൻ സിംഗർ പറയുന്നത്. അന്തരിച്ച ഗായകനെ, മരിച്ച് 15 വർഷത്തിന് ശേഷവും ലക്ഷ്യമിടുകയാണെന്നും അവർ ആരോപിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Cascio family filed a lawsuit on February 27, 2026, in Los Angeles., Allegations include child sex trafficking, grooming, and sexual assault., The lawsuit claims abuse occurred over a decade in various international locations., The Jackson Estate denies all claims, labeling the lawsuit a 'money grab'., Plaintiffs are seeking significant financial damages from the Jackson estate.
Published: 25 Apr 2026, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented