കുട്ടികളുടെ കളിക്കോപ്പുകള്‍ കട്ടെടുത്തുവെച്ച് കളിക്കുന്ന അമ്മാവന്മാര് പലപ്പോഴും ട്രോളുകളില്‍ നിറയാറുണ്ട്. അത് വെറും തമാശയല്ല, പുതിയ കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഊളിയിട്ട് അവ പണം കൊടുത്ത് വാങ്ങുന്നവരുടെ എണ്ണം ലോകത്താകമാനം വര്‍ധിക്കുകയാണത്രേ.
പാശ്ചാത്യരാജ്യങ്ങളില്‍ ജനനങ്ങള്‍ കുറയുന്നതിനൊത്ത് കളിപ്പാട്ടവില്പനയില് വലിയ ഇടിവു വന്നിട്ടുണ്ട്, അതേസമയം, മുതിര്‍ന്നവരില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം വര്‍ധിക്കുകയാണ്. കുട്ടിക്കാലത്തെ തങ്ങളുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍, ഗൃഹാതുരതയുടെ പേരില്‍ വാങ്ങിക്കൂട്ടുന്ന മുതിര്‍ന്നവര്‍ പലപ്പോഴും അതിന്റെ വിലപോലും ഗൗനിക്കാറില്ല. നിലവിലെ തൊഴില്‍-ജീവിത സമ്മര്‍ദ്ദങ്ങളെ മറിക്കാനുള്ള മാര്‍ഗ്ഗമാണ് പലര്‍ക്കുമത്. കാറിന്റെയും വിമാനങ്ങളുടെയും ടോയ്സ് വലിയ അളവില്‍ ശേഖരിക്കുന്നവരുമുണ്ട്.
Also Read
ബ്രിട്ടനില്‍ വിറ്റുപോവുന്ന കളിപ്പാട്ടങ്ങളില്‍ അഞ്ചിലൊന്നും 18 വയസ്സിനു മുകളിലുള്ളവര്‍ സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങുന്നതാണെന്ന് ടോയ് ഇന്‍ഡസ്ട്രി റിസെര്‍ച്ച് ഗ്രൂപ്പായ സിര്കാന പറയുന്നു.
കാറുകളും വിമാനങ്ങളുമാണ് വിപണിയില്‍ മുമ്പില്‍. കളിപ്പാട്ടങ്ങളോടുള്ള ഇഷ്ടവും ശേഖരിക്കാനുള്ള കൊതിയും മുതിര്‍ന്നവരില്‍ ഏറെയാണ്. ലെഗോ സെറ്റ്, സ്പോര്‍ട്സ് ടോയ്, ബാര്‍ബി, ഹോട്ട് വീല്‍സ് തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. മുതിര്‍ന്നവരില്‍ കളിപ്പാട്ടം വാങ്ങുന്ന ശീലം മുന്നേയുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ വിപണി മുഖ്യധാരയിലേക്ക് മാറിയെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു.
ആളുകളില്‍ കളിപ്പാട്ടപ്രേമം വളരാന്‍ കോവിഡ് മഹാമാരി കാരണമായിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വീടിനകത്ത് അടച്ചുപൂട്ടിയിരുന്ന സമയത്ത് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുന്നതും കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും ഒരു ട്രന്‍ഡായിരുന്നു. കുടുംബത്തോടൊപ്പമോ വീട്ടിലുള്ളപ്പോഴോ കുട്ടികളെപ്പോലെ കളിപ്പാട്ടങ്ങളുമായി വീണ്ടും ഇടപഴകാന്‍ ആളുകള്‍ ആഗഹിക്കുന്നു. ട്രേഡിങ് കാര്‍ഡ്, ബോര്‍ഡ് ഗെയിം, ഇവയിലും മുതിര്‍ന്നവര്‍ക്ക് ആഗ്രഹം തിരികെവന്നു. മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള പ്രത്യേകം കളിപ്പാട്ടങ്ങളും ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്.
ടി.വി. ഷോയിലും സിനിമകളിലും കാണുന്ന കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കാന്‍ മുതിര്‍ന്നവരില്‍ പ്രത്യേകത ത്വരയുണ്ടത്രേ. മാറ്റെല്‍, ലെഗോ ഗ്രൂപ്പ്, ഹാസ്ബ്രോ, എംജിഎ എന്റര്‍ടൈന്‍മെന്റ് എന്നിവയുള്‍പ്പെടെയുള്ള കളിപ്പാട്ട കമ്പനികള്‍ കളിപ്പാട്ടപ്രേമികളായ മുതിര്‍ന്നവര്‍ക്ക് നല്കിയ പേര് 'കിഡല്റ്റ്' എന്നാണ്. കിഡല്റ്റുകള്ക്ക് വേണ്ടി പ്രത്യേകം ഡിസൈനുകളും വന്‍കിട കമ്പനികള്‍ ഒരുക്കുന്നുണ്ട്.
Content Highlights: adults buying kids' toys kidult toys love
Published: 14 Nov 2024, 10:45 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented