മുറ്റത്തും ചുമരിലും മേല്‍ക്കൂരയിലും പറ്റിപ്പിടിച്ച് വീടിന്റെ സൗന്ദര്യം കെടുത്തുന്ന വില്ലനാണ് പായല്‍. മഴക്കാലത്ത് ഈ വില്ലന് ശക്തി അല്പം കൂടുതലാണ്. ചൂടില്‍ നിന്നുള്ള പെട്ടെന്നുള്ള മാറ്റം പായല്‍ പടരുന്നത് വേഗത്തിലാക്കും. ഒറ്റദിവസം കൊണ്ട് പായല്‍ പടരും. പടിക്കെട്ടുകളിലും നടക്കുന്ന വഴികളിലും പായല്‍ വളരുന്ന മഴക്കാലത്ത് വഴുക്കിവീഴലും തെന്നിവീഴലും നിത്യസംഭവമാണ്. ചില വീഴ്ചകള്‍ അപകടകരമാണ്. എന്നേക്കും നീണ്ടു നില്‍ക്കാവുന്ന വേദനകള്‍ തരുന്നവ. മിക്ക വീഴ്ചകള്‍ക്കും കാരണക്കാരനായ പായലിനെ തടഞ്ഞാല്‍ തന്നെ ഇത്തരത്തിലുള്ള ഒരുവിധം വീഴ്ചകള്‍ ഒഴിവാക്കാം.
- വീട്ടുമുറ്റത്ത് നടക്കുന്ന വഴിയില്‍ ചെടിച്ചട്ടികള്‍ ഉണ്ടെങ്കില്‍ അത് മാറ്റിവെക്കുക. ഇലകള്‍ വീഴുന്നത് തടഞ്ഞാല്‍ തന്നെ പായല്‍ കെട്ടുന്നത് ഇല്ലാതാക്കാം.
- മുറ്റത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതും പായലിനെ പ്രതിരോധിക്കാന്‍ നല്ലതാണ്. ശേഷം ചൂലോ ബ്രഷോ ഉപയോഗിച്ച് ഉരച്ചു കഴുകിക്കളയണം.
- കോണ്‍ക്രീറ്റ് പ്രതലങ്ങളില്‍ വിനാഗിരിയും വെള്ളവും കലര്‍ത്തിയ മിശ്രിതം തളിച്ച ശേഷം പായല്‍ നീക്കം ചെയ്യാം. എന്നാല്‍ മുറ്റത്ത് ടൈല്‍ പാകിയിട്ടുണ്ടെങ്കില്‍ നിറവ്യത്യാസം വരാനിടയുണ്ട്.
- മരക്കൊമ്പുകള്‍ മഴ കനക്കും മുന്‍പ് വെട്ടി നിര്‍ത്തുന്നത് നല്ലതാണ്. ഇല കൊഴിയുന്നത് തടയുമെന്ന് മാത്രമല്ല, കാറ്റിന്റെ ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും
- മുറ്റത്ത് പന്തലിട്ട് ചെടികളോ പാചകക്കറികളോ വളർത്തുന്നുണ്ടെങ്കിൽ ഇല താഴേക്ക് വീഴാതെ അടിയില്‍ ഷീറ്റ് കെട്ടണം.
- മുറ്റത്തിട്ട കോണ്‍ക്രീറ്റിലോ ഇന്റര്‍ലോക്കിലോ വിള്ളലുകളോ വിടവോ ഇല്ലാതെ നോക്കണം. ഇവിടങ്ങളില്‍ പായലുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
- ബേക്കിങ് സോഡയും പായലിനെ പ്രതിരോധിക്കും. മഴയില്ലാത്ത ഇടവേളകളില്‍ പൗഡര്‍ വിതറാം. അല്പം സമയമെടുക്കുമെങ്കിലും പായലിനെ തുരത്താന്‍ ബേക്കിങ് സോഡയ്ക്ക് കഴിയും.
- മുറ്റത്ത് എവിടെയും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കണം.
- കല്ലുപ്പ്, കുമ്മായപ്പൊടി എന്നിവയും പായല്‍ പ്രതിരോധത്തിന് ഉപയോഗിക്കാവുന്നതാണ്.
Content Highlights: how to keep away moss
Published: 31 May 2025, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented