
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ വലിയ വീടുകളില്‍ അടുക്കളയില്‍ ഒരു മേശയിടുകയും അവിടെവെച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നൊരു രീതിയുണ്ടായിരുന്നു. പിന്നീട് മോഡുലാര്‍ കിച്ചണ്‍ എന്ന ആശയം വന്നപ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാതെ വന്നൊരു ഡിസൈനായി ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ മാറി. ആധുനിക ഡിസൈന്‍ രീതിയില്‍ ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ സ്ഥാനം ഡൈനിങ്ങിന്റെയും കിച്ചണിന്റെയും ഇടയിലാണ്. ഇതിനായി ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇങ്ങനെയൊരു ഡിസൈന്‍ തിരഞ്ഞെടുക്കാറുണ്ട്.
ഓപ്പണ്‍ കിച്ചണില്‍ ഡൈനിങ് റൂമിനും അടുക്കളയ്ക്കുമിടയില്‍ ചുമരില്ലാത്തതുകൊണ്ടു തന്നെ അവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ സെറ്റ് ചെയ്യാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് ടേബിളിന് 60 സെ.മി. എങ്കിലും വീതി ഉണ്ടായിരിക്കണം. നീളം 130 സെ.മീ ഉണ്ടെങ്കില്‍ ഓരോ വശങ്ങളിലും രണ്ട് സീറ്റ് വെച്ച് നാലു പേര്‍ക്ക് ഇരിക്കാന്‍ കഴിയും. ഡൈനിങ്ങിലോ കിച്ചണിലോ സ്ഥലം കുറവാണെങ്കില്‍ ആ ഭാഗത്ത് കസേര ഇടാതെ രണ്ട് സീറ്റ് മാത്രം ഉപയോഗിച്ച് ഈ ആവശ്യം നിറവേറ്റാം.
പേര് ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ എന്നാണെങ്കിലും മിക്ക വീടുകളിലും ലഞ്ചും ഡിന്നറും ഇവിടെ തന്നെയാണ്. കുടുംബത്തില്‍ എല്ലാവരും ജോലിക്ക് പോകുന്ന വീടുകളില്‍ ഈയൊരു ടേബിള്‍ ഏറെ ഉപകാരപ്രദമാണ്. ഇങ്ങനെയുള്ള വീടുകളില്‍ ഡൈനിങ് ടേബിളിന്റെ ഉപയോഗം വളരെ കുറവാണ്. അതിഥികള്‍ വരുമ്പോള്‍ മാത്രമാണ് അതുപയോഗിക്കാറുള്ളത്. ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ വലുപ്പം ഡൈനിങ് ടേബിളിനെ അപേക്ഷിച്ച് ചെറുതായതുകൊണ്ട് വൃത്തിയാക്കാന്‍ എളുപ്പമാണ്.
ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ ഉയരം 110 സെ.മി വെച്ച് ബാര്‍ സ്റ്റൂള്‍ ഇട്ട് ഉപയോഗിക്കാനാണ് പലര്‍ക്കും താല്‍പര്യം. ഒരു വ്യത്യസ്തത ഫീല്‍ ചെയ്യും. മാത്രമല്ല ഇങ്ങനെ ചെയ്യുക വഴി രാവിലെ തിരക്കിട്ട് സ്‌കൂളിലേക്കും ജോലിക്കും പോകേണ്ട സമയത്ത് നിന്ന് ഭക്ഷണം കഴിക്കാം എന്നൊരു സൗകര്യം കൂടി ഈ ഡിസൈനിലുണ്ട്.
ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- ഡൈനിങ്ങില്‍ നിന്നും കിച്ചണിലേക്ക് പോകുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ തടസ്സം ഉണ്ടാക്കില്ല എന്ന് ഉറപ്പുവരുത്തി മാത്രം ഡിസൈന്‍ ചെയ്യുക.
- സൗകര്യം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാനുള്ള ടേബിള്‍ ഒഴിവാക്കുക.
- ഈയൊരു ടേബിള്‍ വേണമെങ്കില്‍ ഒരു 'പാന്റ്‌റി' ആയും ഉപയോഗിക്കാം.
- ഇതിന്റെ അടിഭാഗം സ്റ്റോറേജായി ഉപയോഗിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ ഇരിക്കാന്‍ പ്രയാസമാകും.
- കൂടുതല്‍ സൗകര്യം ഉണ്ടെങ്കില്‍ ടേബിളിന്റെ ഇരുവശത്തും അല്ലെങ്കില്‍ ഏതെങ്കിലുമൊരു വശത്തോ മറ്റോ ക്രോക്കറി ഷെല്‍ഫ് ചെയ്യാം.
- ഏഴ് അടിക്ക് മുകളില്‍ വേണമെങ്കില്‍ സ്റ്റോറേജ് ചെയ്യാം. അതിനു താഴെ ഒരടി വീതിയില്‍ ഓപ്പണ്‍ ഷെല്‍ഫ് ചെയ്യാന്‍ സൗകര്യം ഉണ്ടാകും. വൈന്‍ ഗ്ലാസ് ഒക്കെ തൂക്കിയിടാന്‍ ഇത് ഉപകരിക്കും.
- ബ്രേക്ക്ഫാസ്റ്റ് ടേബിള്‍ ഇടുന്നിടത്ത് ഹാങ്ങിങ് ലൈറ്റ് ഘടിപ്പിച്ചാല്‍ അകത്തളത്തിന് കൂടുതല്‍ ഭംഗി ലഭിക്കും.
Content Highlights: Setting the perfect breakfast table
Published: 21 May 2024, 10:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented