
വീട് നിര്‍മ്മാണത്തിനായി ആര്‍ക്കിടെക്ടിനെ സമീപിക്കുന്ന ക്ലയന്റിന് ഏറെ ആശങ്കയുണ്ടാകുന്ന കാര്യം വീടിന്റെ ബജറ്റ് തന്നെയാണ്. ഡിസൈന്‍ 'അണ്‍ലിമിറ്റഡ്' ആണെന്നും ബജറ്റ് 'ലിമിറ്റഡ്' ആണെന്നും പറയാം. ക്ലയന്റിന്റെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും തടസ്സം നില്‍ക്കുന്ന ഒന്നാണ് ബജറ്റ്. താന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന വീടിന് എത്ര ചെലവ് വരും എന്ന് ഏകദേശ രൂപം പോലും ഇല്ലാതെ ആര്‍ക്കിടെക്ടിനെ സമീപിക്കുന്നവരുണ്ട്. ബജറ്റില്‍ ഒതുക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭൂമി മുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ബജറ്റ് കുറച്ച് നിങ്ങളുടെ സ്വപ്നഭവനം യാഥാര്‍ഥ്യമാക്കാന്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം...
* ഭൂമി വാങ്ങി വീട് വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ റോഡില്‍നിന്നും ഉയര്‍ന്നതും നിരപ്പായതുമായ സ്ഥലം തിരഞ്ഞെടുക്കുക.
* സ്പേസ് മാനേജ്‌മെന്റിന് പ്രാധാന്യം നല്‍കി വീട് നിര്‍മ്മിക്കുന്ന നല്ലൊരു ഡിസൈനറെ കണ്ടെത്തുക. ഡിസൈനറുടെ കഴിവും പ്രവൃത്തി പരിചയവും പ്രധാനമാണ്.
* ബജറ്റിലൊതുക്കി വീട് നിര്‍മ്മിക്കുക എന്നാല്‍ ഏറ്റവും പ്രധാനം സ്‌ക്വയര്‍ ഫീറ്റ് ചുരുക്കിയൊരു പ്ലാന്‍ തയ്യാറാക്കുക എന്നതാണ്.
* വീട് പ്ലാനിങ് ഘട്ടത്തില്‍ തന്നെ ബജറ്റ് നിശ്ചയിക്കണം.
* ബജറ്റ് കുറവാണെങ്കില്‍ ബില്‍ഡ് അപ്പ് ഏരിയ കുറഞ്ഞ രീതിയിലുള്ള പ്ലാന്‍ തിരഞ്ഞെടുക്കാം.
* നിര്‍മ്മാണം നീട്ടിക്കൊണ്ടുപോവാതിരിക്കുക.
* നിര്‍മ്മാണം തുടങ്ങിയ ശേഷം പ്ലാനിലോ ഡിസൈനിലോ മാറ്റങ്ങള്‍ വരുത്താതിരിക്കുക. പൊളിച്ചുപണി ചെലവ് കൂട്ടും.
* വീടിനായി നിങ്ങള്‍ മാറ്റിവെച്ച തുകയും തിരിച്ചടയ്ക്കാന്‍ പറ്റുന്ന വായ്പ, കിട്ടാന്‍ സാധ്യതയുള്ള ചിട്ടി, മറ്റു വരുമാനം എന്നിങ്ങനെ എല്ലാം കൂട്ടി ചെലവാക്കാന്‍ സാധിക്കുന്ന ആകെ തുക നിശ്ചയിക്കുക.
* ആഢംബരത്തോടെ ഫര്‍ണിഷ് ചെയ്യേണ്ടതായ ഡിസൈന്‍ തിരഞ്ഞെടുക്കാതിരിക്കുക.
* സ്ഥലം പരമാവധി ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള പ്ലാന്‍ തിരഞ്ഞെടുക്കാം.
Content Highlights: How to build a house at low cost
Published: 08 Feb 2024, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented