വെള്ളം കൊണ്ടുപോകാന്‍ കോപ്പര്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്ന ട്രെന്‍ഡ് ഇന്ന് കൂടിവരുകയാണ്.  ശുദ്ധീകരണശേഷിയുള്ള കോപ്പര്‍ ബോട്ടില്‍ ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിലെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കോപ്പര്‍ ബോട്ടിലുകളെപ്പോലെതന്നെ മറ്റ് ചെമ്പ് പാത്രങ്ങള്‍ വൃത്തിയാക്കാനും ഈ രീതി ഉപയോഗിക്കാം.

To advertise here,

1. ഉപ്പും വിനാഗിരിയും/ നാരങ്ങാനീരും
വിനാഗിരി കലര്‍ത്തിയ വെള്ളത്തിലോ നാരങ്ങാനീര് കലര്‍ത്തിയ വെള്ളത്തിലോ ഉപ്പിട്ട് നന്നായി ഇളക്കുക. ആ വെള്ളം ഉപയോഗിച്ച് ചെമ്പ് പാത്രങ്ങള്‍ നന്നായി ഉരച്ചുകഴുകുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കാം. ഇളകാത്ത കറകളെപ്പോലും ഇളക്കി പാത്രം പുതുമയുള്ളതാകും. വിനാഗിരിയിലും നാരങ്ങാനീരിലും അടങ്ങിയിട്ടുള്ള ആസിഡ്‌ കുപ്പിയുടെ അടിയില്‍ പറ്റിപ്പിടിച്ച കറകളെ നീക്കം ചെയ്ത് കൂടുതല്‍ തിളക്കം നല്‍കുന്നു. 
2. അപ്പക്കാരം
നാരങ്ങാനീരില്‍ അല്പം അപ്പക്കാരം കലര്‍ത്തി കുപ്പിക്കുള്ളില്‍ ഒഴിച്ച് നന്നായി കുലുക്കി കഴുകിയെടുക്കുക. ദുര്‍ഗന്ധം അകറ്റി അണുക്കളെ നശിപ്പിക്കാന്‍ ഇത് സഹായിക്കും. 
3. പുളി
പണ്ടുമുതല്‍ക്കേ ചെമ്പ് പാത്രങ്ങളും ഉരുളികളും വൃത്തിയാക്കാന്‍ പുളി ഉപയോഗിക്കാറുണ്ട്. പുളി ശക്തമായ ഒരു ക്ലീനിങ് ഏജന്റാണ്. കുരുകളഞ്ഞശേഷം പുളി വെള്ളത്തിലിട്ട് നന്നായി കുതിര്‍ത്തെടുക്കുക.  കുതിര്‍ന്ന് മൃദുവായ പുളിയെടുത്ത് കുപ്പിയുടെ അകവും പുറവും തേയ്ക്കുക. കുറച്ച് സമയം കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കാം. കുപ്പി എന്നും പുതുമയോടെയും തിളക്കത്തോടെയും നിര്‍ത്താന്‍ ഇത് സഹായിക്കും.
4. കെച്ചപ്പ്‌
ഉപയോഗിച്ച ശേഷം ബാക്കിവരുന്ന കെച്ചപ്പ്‌ പൊതുവെ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ ഇവയും ഇനി കുപ്പികള്‍ വൃത്തിയാക്കാനായി ഉപയോഗിക്കാം. കുപ്പിയ്ക്കുള്ളിലും പുറത്തും കെച്ചപ്പ്‌ ഒഴിച്ച് അല്പനേരം മാറ്റി വയ്ക്കുക. കുറച്ചുനേരത്തിനുശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ചുകഴുകി ശുദ്ധമായ വെള്ളത്തിൽ കഴുകിയുണക്കാം.