ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ ഫ്രീസറിൽ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകാന്‍ സാധ്യതയുണ്ട്. ഫ്രീസറില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1.ശരിയായ താപനില
ഫ്രീസറില്‍ പൊതുവെ തണുപ്പ് കൂടുതലാണ്. എന്നിരുന്നാലും എപ്പോഴും തുല്യമായ രീതിയില്‍ തണുപ്പ് നിലനില്‍ക്കാന്‍ ഫ്രീസര്‍ 0 ഡിഗ്രിയില്‍ (-18ഡിഗ്രി സെൽഷ്യസ് ) സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഇത് ഭക്ഷണം ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ സഹായിക്കുന്നു.
2. ഫ്രീസ് ചെയ്യുമ്പോള്‍
ഭക്ഷണ സാധനങ്ങള്‍ ഫ്രീസറിലും തുറന്ന് സൂക്ഷിക്കാന്‍ പാടില്ല. ഇത് സാധനങ്ങള്‍ പെട്ടെന്ന് കട്ടപിടിക്കാന്‍ കാരണമാകുന്നു. അതിനാല്‍ ഒരു ദിവസം മുഴുവന്‍ ഫ്രീസറില്‍ തണുപ്പിച്ചതിന് ശേഷം സിപ് ലോക്ക് ബാഗിലോ പാത്രത്തിലോ ആക്കി ഭക്ഷണം സൂക്ഷിക്കാവുന്നതാണ്. ആഹാരം ശരിയായി പൊതിയുകയോ വായു കടക്കാത്ത പാത്രങ്ങളില്‍ അടച്ചു വെക്കുകയോ ചെയ്യുക. ആഹാരം ശരിയായി അടച്ചു വെച്ചില്ലെങ്കില്‍ അതിന് 'ഫ്രീസര്‍-ബേണ്‍' സംഭവിക്കാം. അതായത് ഭക്ഷണത്തിലെ ജലാംശം നഷ്ടപ്പെട്ട് അത് കട്ടിയായി മാറുന്നു. ഇത് ആഹാരത്തിന്റെ ഗുണമേന്മയെ ബാധിക്കും.
3. ലേബൽ ചെയ്ത് സൂക്ഷിക്കാം.
തട്ടുകളില്ലാത്ത ഫ്രീസറുകളിൽ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാത്തരം ഭക്ഷണങ്ങളും ഒരുമിച്ച് സൂക്ഷിക്കരുത്. ആഹാരസാധനങ്ങളിലോ ചേരുവകളിലോ വ്യക്തമായി ലേബല്‍ ചെയ്തില്ലെങ്കില്‍, അവ എന്താണെന്നോ എപ്പോഴാണ് ഫ്രീസ് ചെയ്തതെന്നോ നിങ്ങള്‍ മറന്നുപോകാനിടയുണ്ട്. വേവിക്കാത്ത ഭക്ഷണങ്ങള്‍ക്കായി ഒരു നിറത്തിലുള്ള മാര്‍ക്കറും, പാകം ചെയ്ത ഭക്ഷണങ്ങള്‍ക്കായി മറ്റൊരു നിറത്തിലുള്ള മാര്‍ക്കറും വാങ്ങി ഫ്രീസ് ചെയ്ത തീയതി രേഖപ്പെടുത്തുക. ഇത്തരത്തില്‍ ഓരോന്നും ലേബല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.
4. ചെറിയ അളവില്‍ സൂക്ഷിക്കാം
ഭക്ഷണ സാധനങ്ങള്‍ ചെറിയ അളവില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എത്രത്തോളം സാധനങ്ങള്‍ കുറച്ച് വയ്ക്കാന്‍ സാധിക്കുമോ അത്തരത്തിലാകണം ഫ്രീസറില്‍ ഭക്ഷണം സൂക്ഷിക്കേണ്ടത്.
5.ആഹാരം ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് തണുപ്പിക്കുക
ചൂടോടെ ആഹാരം ഫ്രീസ് ചെയ്യുന്നത് ഫ്രീസറിന്റെ താപനില വര്‍ധിപ്പിക്കുകയും മറ്റ് ആഹാരസാധനങ്ങള്‍ ഡീഫ്രോസ്റ്റ് ആകാന്‍ കാരണമാവുകയും ചെയ്യും. ആഹാരം ചെറിയ ഭാഗങ്ങളായി വിഭജിക്കുന്നത് തണുക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.
6. ഐസ് അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്
ഐസ് നിറഞ്ഞ ഫ്രീസര്‍ കാര്യക്ഷമത കുറഞ്ഞ ഒന്നാണ്, അതിനാല്‍ ഐസ് അടിഞ്ഞുകൂടിയാല്‍ ഫ്രീസര്‍ ഡീഫ്രോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഫ്രീസര്‍ ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ മിക്ക സാധനങ്ങളും ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ ഫ്രോസനായി തന്നെ ഇരിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how to store food in your freezer properly to maintain freshness and avoid spoilage
Published: 29 Jul 2025, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented