മഴക്കാലത്ത് ഷൂ ധരിക്കാന്‍ പേടിക്കുന്നവരാണ് കൂടുതലും. വെള്ളവും ചെളിയും കയറി നാശമായ ഷൂ വൃത്തിയാക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. ഇനി മഴക്കാലത്തും ധൈര്യമായി ഷൂ ധരിക്കാം. മെഷ്, കാന്‍വാസ്, ലെതര്‍ തുടങ്ങി വിവിധതരം ഷൂസുകൾ ഇന്ന് വിപണിയിലുണ്ട്. ഇവ ഓരോന്നും വൃത്തിയാക്കേണ്ട രീതിയും ചില പൊടിക്കൈകളും പരിചയപ്പെടാം.
മെറ്റിരിയല്‍ അറിഞ്ഞ് ക്ലീന്‍ ചെയ്യാം
മെഷ്: മെഷ് ഷൂസാണ് വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം. കുറച്ച് ഡിഷ് വാഷ് ചൂടുവെള്ളത്തില്‍ കലര്‍ത്തി ബ്രഷ് ഉപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം.
കാന്‍വാസ്: കാന്‍വാസുകള്‍ മെഷിനേക്കാള്‍ സോഫ്റ്റായതിനാല്‍ ടൂത്ത് പേസ്റ്റുകളുടെ സഹായത്തോടെ എളുപ്പത്തില്‍ വൃത്തിയാക്കാം.
ലെതര്‍: വൃത്തിയുള്ള തുണിയില്‍ ബോഡി ലോഷന്‍ പുരട്ടി തുടയ്ക്കുന്നത് ലെതര്‍ ഷൂസിനെ പുതുമയുള്ളതാക്കാന്‍ സഹായിക്കും.
പണി എളുപ്പമാക്കാൻ മെഷീന് വാഷ്
മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. അല്പം സോപ്പുപൊടി ഉപയോഗിച്ച് ഷൂസുകള്‍ മെഷീനില്‍ കഴുകിയാല്‍ പെട്ടെന്ന് വൃത്തിയാകുകയും പണി എളുപ്പമാകുകയും ചെയ്യും. എങ്കിലും എല്ലാ ഷൂസുകളും മെഷീനില്‍ കഴുകാന്‍ സാധിക്കില്ല. ലേബല്‍ നോക്കി മാത്രം ക്ലീന്‍ ചെയ്യാൻ ശ്രദ്ധിക്കുക.
ഷൂ വൃത്തിയാക്കാന്‍ ചില പൊടിക്കെെകൾ
- നനഞ്ഞ ഷൂ പൂപ്പലിനും ദുര്‍ഗന്ധത്തിനും കാരണമാകും. വൃത്തിയാക്കിയ ശേഷം ഷൂ നന്നായി ഉണക്കിവെക്കുക.
- ഷൂസിലേക്ക് പേപ്പർ തിരുകിവയ്ക്കുന്നത് ഈർപ്പം വലിച്ചെടുത്ത് ഷൂവിലെ ദുർഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
- ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഷൂ വേഗത്തിൽ ഉണക്കിയെടുക്കാം.
- നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഷൂവില്‍ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.
- ഷൂസിനുള്ളിലേക്ക് കുറച്ച് അപ്പക്കാരം വിതറുന്നത് നല്ലതാണ്. ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതൽ ഫ്രഷ് ആക്കിവെക്കുന്നു.
- നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ഷൂവില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല്‍ മങ്ങിയ നിറം മാറി ഷൂ പുത്തനാകും.
- ഷൂവില്‍ ഒട്ടിപ്പിടിച്ച പശയോ ച്യൂയിംഗമോ നീക്കം ചെയ്യാന്‍ ഷൂ അല്പസമയം ഫ്രിഡ്ജില്‍ വെച്ചാൽ മതി. പറ്റിപ്പിടിച്ച വസ്തു തനിയെ ഇളകി വരും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: learn how to easily clean your shoes during monsoon
Published: 03 Jul 2025, 07:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented