പലപ്പോഴും വീട് അലങ്കരിക്കുകയും വൃത്തിയാക്കുകയും ചെയ്യുമ്പോൾ സീലിങ് ഫാൻ കറുത്തതും പൊടിപിടിച്ചതുമായി കാണപ്പെടാറുണ്ട്. കർട്ടനുകളിൽ നിന്നും ഫർണിച്ചറുകളിൽ നിന്നും പൊടി നീക്കം ചെയ്യാനുള്ള ആവേശം സീലിങ് ഫാൻ വൃത്തിയാക്കുന്നതിൽ ആരും കാണിക്കാറില്ല. ഫാനിൽ അടിഞ്ഞുകൂടുന്ന പൊടിയും കറയും ക്രമേണ കറുത്ത പാളിയായി മാറുന്നതിനാൽ വൃത്തിയാക്കലും പ്രയാസമായി മാറുന്നു. ഇത് ഫാനിന്റെ തിളക്കം നഷ്ടപ്പെടുന്നതിനും ക്രമേണ ഫാനിന്റെ കാറ്റ് കുറയാനും പൊടിപിടിച്ച അന്തരീക്ഷം സൃഷ്ടിക്കാനും കാരണമാകുന്നു. എന്നാൽ ചില പൊടിക്കെെകളിലൂടെ ഫാൻ മിനിറ്റുകൾക്കുള്ളിൽ പുതിയത് പോലെ തിളക്കമുള്ളതാക്കാൻ കഴിയും. ഫാൻ വൃത്തിയാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ ചില വഴികൾ പരിശോധിക്കാം.
1. ബേക്കിങ് സോഡയും നാരങ്ങാ നീരും
ഒരു ബക്കറ്റ് ഇളം ചൂടുള്ള വെള്ളത്തിൽ രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും ഒരു നാരങ്ങയുടെ നീരും ചേർക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു തുണി മുക്കി ഫാൻ ലീഫുകൾ തുടയ്ക്കുക. അടിഞ്ഞുകൂടിയ കറയും പൊടിയും എളുപ്പത്തിൽ നീക്കാം.
2. കടുകെണ്ണയും സോപ്പും
കടുകെണ്ണ അഴുക്ക് നീക്കം ചെയ്യുന്നതിന് ബെസ്റ്റാണ്. ഒരു പാത്രത്തിൽ ചെറുചൂടു വെള്ളം, അല്പം ഡിറ്റർജന്റ്, കുറച്ച് കടുകെണ്ണ എന്നിവ ചേർക്കുക. ഈ മിശ്രിതത്തിൽ ഒരു തുണി മുക്കി ഫാൻ വൃത്തിയാക്കാം. ഇത് ലീഫുകളിലെ കറുത്ത പാടുകൾ നീക്കം ചെയ്യും.
3. മൈക്രോ ഫൈബർ ക്ലോത്ത്
ദിവസവും മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ഫാൻ തുടയ്ക്കുന്നത് ശീലമാക്കുക. ഇത് ഫാനിന്റെ നിറം മങ്ങുന്നത് തടഞ്ഞ് ലീഫുകളെ പുതുമയോടെ വയ്ക്കാൻ സഹായിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Quick and effective home remedies to make your fan sparkle like new.
Published: 06 Oct 2025, 06:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented