അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വൻ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുകയാണ്. കുടുംബാംഗങ്ങളിൽ ചിലർ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസങ്ങളിൽ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ഭാര്യയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ തേടുകയാണ് ലോകം. മൻസൂറ ഖോജസ്തേ ബാഗേർസദെയാണ് ഖമനേയിയുടെ ഭാര്യ. 1964-ലാണ് ആയത്തുല്ല അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്. അവരുടെ പിതാവ്, മുഹമ്മദ് ഇസ്മയിൽ ഖോജസ്തേ ബാഗേർസദെ, നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു.
ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, മൻസൂറ പൊതുവേദിയിൽ വരുന്നത് വളരെ വിരളമായിരുന്നു എന്നാണ്. അതുപോലെ, ഔദ്യോഗിക ചടങ്ങുകളിലും മറ്റും സംസാരിക്കുന്നതും വിരളമായിരുന്നു. അവരുടെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുമുള്ളൂ. ഇതെല്ലാം കാരണം മൻസൂറയെ ഇറാനിയൻ നേതൃത്വത്തിലെ "അദൃശ്യ വനിത" (Invisible woman of Iran) എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്.
ഇറാനിയൻ വിപ്ലവത്തിൻ്റെ സമയത്ത് ആയത്തുല്ല അലി ഖമനേയിയെ ഷായുടെ ഭരണകൂടം പലതവണ തടവിലാക്കിയിരുന്നു. അക്കാലത്ത് മൻസൂറ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ നിശബ്ദമായി പിന്തുണച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹം തടവിലും രാഷ്ട്രീയ സമ്മർദ്ദത്തിലും ആയിരിക്കുമ്പോൾ വീട്ടുകാര്യങ്ങളെല്ലാം മൻസൂറ കൈകാര്യം ചെയ്തുവെന്നും ചില രേഖകളിൽ പറയുന്നു. അതേസമയം, സന്ദേശങ്ങൾ കൈമാറാനും സഹപ്രവർത്തകരുമായി ബന്ധം നിലനിർത്താനും ഭർത്താവിനെ അവർ സഹായിച്ചതായും ചില വിവരണങ്ങൾ അവകാശപ്പെടുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും അവർ വഹിച്ചിരുന്നില്ല (പരിമിതമായ വിവരങ്ങൾ മാത്രമാണിത്, ഔദ്യോഗികസ്ഥിരീകരണമില്ല). 90-കളിൽ അവരുടെ അപൂർവ അഭിമുഖങ്ങളിലൊന്നിൽ, ഖമനേയി രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ താൻ വീട്ടിൽ കുടുംബ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അവർ വെളിപ്പെടുത്തിയത്. ആയത്തുല്ല അലി ഖമനേയിക്കും മൻസൂറയ്ക്കും ആറ് കുട്ടികളാണ്. നാല് ആൺമക്കളും രണ്ട് പെൺമക്കളും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mansoureh Khojasteh Bagherzadeh is the wife of Iran's Supreme Leader, Ayatollah Ali Khamenei, married in 1964., She maintains an extremely low public profile and is often referred to as the 'invisible woman' of Iranian leadership., She quietly supported her husband's political activism during the Iranian Revolution., The couple has six children, four sons and two daughters, who also lead private lives.
Published: 01 Mar 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented