1970-കളില്‍ ഹിന്ദി സിനിമയെ വാണിജ്യ മുഖ്യധാര, സമാന്തര ആര്‍ട്ട് സിനിമ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വ്യക്തമായി വിഭജിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മുഖ്യധാരാ സിനിമകളില്‍ വെറും അലങ്കാര വസ്തുക്കളായിട്ടാണ് നടിമാരെ കണ്ടിരുന്നത്. അതില്‍ പോലും സ്ഥിരം വാര്‍പ്പുമാതൃകകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതുകൊണ്ട് സ്മിത പാട്ടീലിനെപ്പോലുള്ള നടിമാര്‍ എല്ലാത്തരം സിനിമകളും ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, മുഖ്യധാരാ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ അവരെയും ചട്ടക്കൂടുകളില്‍ ഒതുക്കാന്‍ ശ്രമിച്ചു.
1970-കളിലാണ് സ്മിത പാട്ടീല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. നിശാന്ത്, മന്ഥന്‍, ഭൂമിക തുടങ്ങിയ ചിത്രങ്ങളിലൂടെ സ്മിത വെള്ളിത്തിരയില്‍ ഒരു വിസ്മയമായിരുന്നു. അമിതമായ ഗ്ലാമറിനുവേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അമര്‍ അക്ബര്‍ അന്തോണി, ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക്, പര്‍വരിഷ് തുടങ്ങി നിരവധി മുഖ്യധാരാ സിനിമകളിലും അഭിനയിച്ച ശബാന ആസ്മിയും അവരും ഒരേ വേഷങ്ങള്‍ക്കായി മത്സരിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്.
'കലാമൂല്യമുള്ള സിനിമകളിൽ നിന്നു മാറി ഒരു രസത്തിന് വാണിജ്യ സിനിമ ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ ഹിന്ദി സിനിമകളില്‍ അത് പിന്നീട് നിര്‍ത്താന്‍ കഴിയില്ല. ഉദാഹരണത്തിന് ശബാന ഇത്രയധികം വാണിജ്യ സിനിമകളില്‍ മുഴുകാന്‍ ആഗ്രഹിച്ചിരുന്നോ എന്നറിയില്ല, പക്ഷേ അവര്‍ക്ക് ഇനി അതില്‍ നിന്ന് പുറത്തുവരാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവര്‍ ഇപ്പോള്‍ അതില്‍ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു.' സ്മിത അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'എനിക്ക് നല്ല സിനിമകളില്‍ അഭിനയിക്കണമെന്നറിയാം. പക്ഷേ നല്ല സംവിധായകരെ കണ്ടെത്താന്‍ വളരെ പ്രയാസമാണ്. മാത്രമല്ല, മിക്ക നല്ല സംവിധായകരും അത്ര പരിചിതമല്ലാത്ത മുഖങ്ങളെയാണ് തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നത്. വാണിജ്യ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകില്ലെന്ന് പ്രതീക്ഷിക്കുന്നു, കാരണം, സത്യത്തില്‍, അത് സ്മിത പാട്ടീലിന്റെ അവസാനമായിരിക്കും'' സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് ആലോചിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
താന്‍ വിശ്വസിച്ച സിനിമയ്ക്കായി സ്മിത വര്‍ഷങ്ങളോളം സ്വയം സമര്‍പ്പിച്ചു. എന്നാല്‍ സിനിമാ വ്യവസായം ഒടുവില്‍ ഒരു കച്ചവടം തന്നെയാണെന്നും, ഒരു കലാകാരിയെന്ന നിലയില്‍ തന്റെ യാത്ര തുടരണമെങ്കില്‍, അസ്വസ്ഥതയുണ്ടാക്കുന്ന ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും അവര്‍ താമസിയാതെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ശക്തി, നമക് ഹലാല്‍ തുടങ്ങിയ സിനിമകള്‍ സ്മിത ഏറ്റെടുക്കുന്നത്.
നമക് ഹലാലില്‍, അമിതാഭിന്റെ പ്രണയിനിയായ ഒരു സാധാരണ 'ഫ്‌ളവർപോട്ട് റോള്‍' അവര്‍ അവതരിപ്പിച്ചു. ഒരു മഴയിലുള്ള നൃത്ത രംഗവും അതില്‍ ഉള്‍പ്പെട്ടിരുന്നു. നായകന് അലങ്കാരമായോ പ്രണയരംഗങ്ങളില്‍ കൂട്ടായോ മാത്രം വര്‍ത്തിക്കുന്ന, വ്യക്തിത്വ വികാസമില്ലാത്ത വാര്‍പ്പുമാതൃകയിലുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് 'ഫ്‌ളവർപോട്ട് റോള്‍' എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്.
'സിനിമ ഷൂട്ട് ചെയ്യുമ്പോഴെല്ലാം സ്മിത അസ്വസ്ഥയായിരുന്നു’ എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബി തന്റെ ബ്ലോഗില്‍ എഴുതി. 2015-ല്‍ സ്മിത പാട്ടീല്‍: എ ബ്രീഫ് ഇന്‍കാന്‍ഡസെന്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍, 'ആജ് റാപത് ജായേ' എന്ന മഴ നൃത്ത ഗാനം അദ്ദേഹം ഓര്‍മ്മിച്ചു. 'അത് തനിക്ക് ചേരുന്ന വേഷമല്ലെന്ന് അവർക്ക് തോന്നി'. അത്തരം സിനിമകള്‍ 'അവരുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന്' അദ്ദേഹം പറഞ്ഞു.
താന്‍ ഒരുപാട് നല്ല സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പക്ഷേ ഒരിക്കല്‍, വിമാനത്താവളത്തില്‍ ആളുകള്‍ നമക് ഹലാലിന്റെ പേരില്‍ തന്നെ ഓര്‍ത്തെടുത്തത് അസ്വസ്ഥതയും ലജ്ജയും തോന്നിയെന്നും സ്മിത പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: explore smita patil`s journey in 1970s hindi cinema, her struggle between parallel art films and commercial roles, and the compromises she faced. a look at her impactful career.
Published: 17 Oct 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented