കാന്താരയിലെ റിബല്‍സോങ്ങ് ഹിറ്റ് ലിസ്റ്റില്‍ ഇടംനേടുന്നതിന്റെ ആഹ്ളാദത്തിലാണ് ഗായകന്‍ സന്നിധാനന്ദന്‍. തൃശ്ശൂരിലെ സ്റ്റുഡിയോയില്‍ വച്ചാണ് പാന്‍ ഇന്ത്യന്‍ സിനിമയിലേക്കുള്ള ഗാനം സന്നി പാടുന്നത്. കാടും കാട്ടിലെ ജീവിതവും അതിജീവനങ്ങളും പ്രത്യാശകളുമെല്ലാം ഉള്‍ക്കൊണ്ട് വൈകാരികമായൊരു തലമാണ് പാട്ടിന്റെ പശ്ചാത്തലം. ഒരശരീരിപോലെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ഗാനത്തിന് ആജഞയുടെ ശക്തിയുണ്ടായിരുന്നു. റിക്കോഡിങ്ങിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഓണ്‍ലൈനിലാണ് സന്നിധാനന്ദന് ലഭിച്ചത്. കാന്താരയുടെ സംഗീതസംവിധായകന്‍ അജനീഷ് ലോകനാഥും സിനിമയുടെ അമരക്കാരനായ ഋഷഭ് ഷെട്ടിയും ഓണ്‍ലൈനിലെത്തി പാട്ടില്‍ ഓരോയിടത്തും വരുത്തേണ്ട ഭാവങ്ങളെകുറിച്ചെല്ലാം പറഞ്ഞുകൊടുത്തു.
ഒരു സംഗീത സംവിധായകന്റെ സാന്നിധ്യത്തില്‍ എങ്ങനെയാണോ പാടുന്നത്, അങ്ങനെതന്നെയാണ് ഓണ്‍ലൈനില്‍ നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നതെന്ന് സന്നിധാനന്ദന്‍ പറഞ്ഞു.
''ബാഹുബലിയും കാന്താരയും പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇവയുടെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ എന്നും ഭയമായിരുന്നു, ഇന്ന് കാന്താരക്കൊപ്പം എന്റ ശബ്ദവും ചേര്‍ന്നു എന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്.'' കാന്താരസിനിമയിൽ പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം സന്നിധാനന്ദന്‍ വിവരിച്ചു.
കഴിഞ്ഞ ഓണസമയത്ത് മൂകാംബികായാത്രകഴിഞ്ഞുവരുമ്പോഴാണ് സന്നിധാനന്ദനെത്തേടി കാന്താരയില്‍ നിന്നുള്ള വിളിഎത്തുന്നത്. മുന്‍പ് വോയ് ടെസ്റ്റിനായി പാട്ടുകള്‍ അയച്ചുകൊടുത്തെങ്കിലും അതെല്ലാം ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് സന്നിക്ക് അറിയില്ലായിരുന്നു.
പാടാനുള്ള ക്ഷണം ലഭിച്ച് തൃശ്ശൂര്‍ ശ്രീരാഗം സ്‌ററുഡിയോയിലെത്തിയപ്പോഴേക്കും സ്റ്റുഡിയോ എഞ്ചിനീയര്‍ രാഖേഷിന്റെ കയ്യിലേയ്ക്ക് പാട്ടുവന്നുകഴിഞ്ഞിരുന്നു. സന്തോഷ് വര്‍മ്മ രചിച്ച വരികളാണ് പാടാന്‍ പോകുന്നതെന്നും പാട്ട് കാന്താരയ്ക്കുവേണ്ടിയുള്ളതാണെന്നും മനസ്സിലാക്കിയതോടെ സന്നിയുടെ ചങ്കിടിപ്പ് കൂടി.
ധനുഷിന്റെ 'ജഗമേതന്തിരം', ജിവി പ്രകാശ് സംഗീതം നല്‍കിയ 'തങ്കലാനി'ലെ പാട്ടുകള്‍, അല്ലുഅര്‍ജ്ജുന്റെ 'പുഷ്പ2' എന്നിവയ്ക്കുശേഷം സന്നിധാനന്ദന്‍ പാടുന്ന മറ്റൊരു അന്യഭാഷാചിത്രമാണ് കാന്താര. തൃശ്ശൂര്‍ തയ്യൂര് ഗ്രാമത്തിലെ അമ്പലഭജനകളില്‍ നിന്നാണ് സന്നിധാനന്ദന്റെ തുടക്കം. സ്‌കൂള്‍ യുവജനോത്സവത്തില്‍ ഗായകനായി പേരെടുത്ത സന്നിയുടെ പാട്ടുവഴി തെളിയുന്നത് 2007ലെ സ്‌ററാര്‍സിംഗങ്ങര്‍ വേദിയിലൂടെയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sannidhanandan's Thrilling Experience Recording 'Kantara's Rebel Song
Published: 19 Oct 2025, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented