ഇന്ത്യന്‍ നിശ്ശബ്ദ സിനിമയുടെ കാലം. ഫോട്ടോഗ്രാഫിയും ക്യാമറാ ആംഗിളുകളും താരങ്ങളുടെ അസാധ്യപ്രകടനവുമായിരുന്നു അന്ന് ഓരോ സിനിമയുടെയും വിജയം. ഡയലോഗുകളില്ലാതെ അഭിനയം കൊണ്ടുമാത്രം ആളുകളുടെ മനസ്സിലേക്ക് കയറണം. വലിയ ചുമതല തന്നെയായിരുന്നുവത്. അന്ന് വിജയിച്ച കുറേ താരങ്ങളുണ്ട്. അതിലൊരാളാണ് റെനി സ്മിത്ത്.
ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയായിരുന്നു റെനി സ്മിത്ത്. ഹിമാന്‍ഷു റായും ഫ്രാന്‍സ് ഓസ്റ്റണും ഒരുക്കിയ പ്രേം സന്യാസ് (ദ ലൈറ്റ് ഓഫ് ഏഷ്യ) എന്ന സിനിമയിലൂടെയാണ് റെനി അരങ്ങേറ്റം കുറിക്കുന്നത്. ഗോപ എന്ന രാജകുമാരിയുടെ കഥാപാത്രം വലിയ പ്രശസ്തിയാണ് അവര്‍ക്ക് നേടിക്കൊടുത്തത്. ഒറ്റദിവസം കൊണ്ട് അവര്‍ താരമായി. 
താരമായപ്പോള്‍ അവര്‍ പേരും മാറ്റി, സീതാ ദേവി. അക്കാലത്തെ ഒട്ടേറെ നല്ല സിനിമകളില്‍ റെനി അഭിനയിച്ചു. അതും ശക്തമായ റോളുകള്‍. ഷിറാസ്, ദുര്‍ഗേഷ് നന്ദിനി, പ്രപഞ്ച പാഷ് (എ ത്രോ ഓഫ് ഡൈസ്)...സിനിമാകരിയറില്‍ സാമ്പദ്രായികമല്ലാത്ത കുറേ വേഷങ്ങള്‍ അവര്‍ ചെയ്തു. വില്ലത്തിയാവാനും അക്കാലത്തെ ആളുകള്‍ മോശമായി കണ്ടിരുന്ന റോളുകള്‍ ചെയ്യാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതൊക്കെ തന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന് പോലും അവര്‍ ആകുലപ്പെട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ചുംബനരംഗവും റെനിയുടെ പേരിലാണ്. 'എ ത്രോ ഓഫ് ഡൈസി'ല്‍ ചാരു റോയ്ക്കൊപ്പമുള്ള ചുംബനരംഗം അന്നേറെ ചര്‍ച്ചകള്‍ ചെയ്യപ്പെട്ടിരുന്നു. പക്ഷേ അതൊന്നും റെനിയെ ബാധിച്ചില്ല. സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍, തന്റെ കഴിവുകളെ പുറത്തെടുക്കാനായിരുന്നു അവരുടെ ശ്രമം. അതില്‍ റെനി വിജയിക്കുകയും ചെയ്തു. എന്നാല്‍, ആദ്യസിനിമ നേടിയ സാമ്പത്തികവിജയം, മറ്റു സിനിമകള്‍ ആവര്‍ത്തിച്ചില്ല. 
ഹിമാന്‍ഷു റായും ഫ്രാന്‍സ് ഓസ്റ്റണും ചേര്‍ന്നൊരുക്കിയ മൂന്ന് സിനിമകളിലും റെനി തന്നെയായിരുന്നു നായിക. പ്രേംസന്യാസ് കൂടാതെ ഷിറാസ്, പ്രപഞ്ച പാഷ് (എ ത്രോ ഓഫ് ഡൈസ്) എന്നിവയാണ് മറ്റുസിനിമകള്‍. ദ ലൈറ്റ് ഓഫ് ഏഷ്യ, ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ്. താജ് മഹലിന്റെ നിര്‍മാണവുമായി അനുബന്ധിച്ചുള്ളതാണ് ഷിറാസ്. മഹാഭാരതത്തില്‍നിന്നുള്ള ഒരേടാണ്, പ്രപഞ്ച് പാഷ്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അറിയാതെയാണ് റെനി ഇതെല്ലാം അഭിനയിച്ചു ഫലിപ്പിച്ചത്. റെനി അഭിനയിച്ച സിനിമകളിലെ ചില സീനുകളില്‍ ബോഡിഡബിളായി, സഹോദരി പാറ്റിയും അഭിനയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
പെട്ടെന്നൊരു നാള് ഉയര്‍ന്നുവന്ന്, അതുപോലെ തന്നെ അസ്തമിച്ച താരകമായി റെനി. അഞ്ചുവര്‍ഷം മാത്രമേ അവരുടെ കരിയര്‍ നീണ്ടുനിന്നുള്ളൂ.
Content Highlights: renee smith, heroine of black and white era
Published: 17 Jul 2024, 04:27 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented