ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയെന്ന് ചിലിയന്‍ എഴുത്തുകാരന്‍ പാബ്ലോ നെരൂദയെ വാഴ്ത്തിയത് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസാണ്. പ്രണയവും വിരഹവും തുളുമ്പുന്ന നെരൂദയുടെ വരികള്‍ ലോകത്തെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യലോകത്തെ മഹാത്ഭുതമായി വിലയിരുത്തപ്പെടുന്ന നെരൂദ മരണശേഷം വിവാദനായകനായി. 1974, 1992, 2013  എന്നിങ്ങനെ മൂന്നുവട്ടം അദ്ദേഹത്തിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ടു. സ്ത്രീ പീഡകന്‍ എന്നാരോപിക്കപ്പെട്ട് മരണശേഷം സാമൂഹ്യവിചാരണയ്ക്ക് വിധേയനാകേണ്ടിയും വന്നു. 

നെരൂദയുടെ മരണം കൊലപാതകമോ?

To advertise here,

രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്നു നെരൂദ. ഇടതുപക്ഷ കവി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ. രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ കാരണം ഒളിവില്‍ കഴിയുകയും അറസ്റ്റ് വരിക്കുകയും നാടുവിടുകയും ഉള്‍പ്പെടെ സംഭവബഹുലമായ പലതും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. ലെനിനെ നൂറ്റാണ്ടിന്റെ ജീനിയസ് എന്ന് വിശേഷിപ്പിച്ചയാളാണ് നെരൂദ. സ്റ്റാലിന്‍ ഭരണകൂടത്തെയും അദ്ദേഹം പിന്തുണച്ചു. ഫിദല്‍ കാസ്ട്രോയുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു നെരൂദ. കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കുകയും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചെഗുവേരയെക്കുറിച്ച ഏറ്റവുമധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരനുമാണ് അദ്ദേഹം.

placeholder
സാല്‍വദോര്‍ അലന്‍ഡെ
/Getty Images

ചിലിയുടെ സോഷ്യലിസ്‌റ് ഭരണകര്‍ത്താവായ സാല്‍വദോര്‍ അലന്‍ഡെയുടെ സുഹൃത്തായിരുന്നു നെരൂദ. അലന്‍ഡെ ഭരണത്തിന് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തി. എന്നാല്‍ 1973-ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അലന്‍ഡെ ഭരണത്തെ പട്ടാളം അട്ടിമറിച്ചു. അപ്പോഴേക്കും നോബല്‍ ജേതാവായ കവിയെന്ന് ലോകം നെരൂദയെ വാഴ്ത്തുകയായിരുന്നു. പുതുതായി ഭരണമേറ്റ അഗസ്റ്റോ പിനോഷെയ്ക്കും സംഘത്തിനും അങ്ങനെയൊരാള്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നത് ഭീഷണിയായി തോന്നി.

പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായി അവശനിലയിലായിരുന്നു നെരൂദ. പട്ടാളം ഭരണത്തെ പിടിച്ചെടുത്ത ശേഷമുള്ള നാളുകളില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. സൈനിക അട്ടിമറി നടന്ന് പന്ത്രണ്ടാം ദിവസം നെരൂദ മരിച്ചു. സ്വാഭാവിക മരണമെന്ന് അന്ന് വിലയിരുത്തപ്പെട്ട ആ മരണം പിന്നെ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

placeholder
അഗസ്റ്റോ പിനോഷെ
/Getty Images

നെരൂദയുടെ ഡ്രൈവര്‍ ആണ് സംശയങ്ങള്‍ക്ക് തുടക്കമിട്ടത്. ഉറക്കത്തില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ തന്റെ വയറ്റിലെന്തോ കുത്തിവെച്ചെന്ന് നെരൂദ പറഞ്ഞതായി അയാള്‍ മൊഴി കൊടുത്തു. ഇഞ്ചക്ഷന്‍ കഴിഞ്ഞ് ആറര മണിക്കൂറിനുള്ളില്‍ നെരൂദ മരിച്ചതാണ് സംശയത്തിന് വഴിവെച്ചത്. നെരൂദയെ പുനഃപോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി വിധിയെഴുതി.

2015-ല്‍ അദ്ദേഹത്തിന്റെ എല്ലുകള്‍ ലോകത്തിന്റെ പല ഭാഗത്തയച്ച് പരിശോധിച്ചു. വിഷം കൊടുത്തതാകാമെന്ന നിഗമനത്തിലെത്തി. പോസ്‌ട്രേറ്റ് കാന്‍സറല്ല മരണകരണമെന്നും പിന്നീട് ഉറപ്പിച്ചു. 2017-ലാണ് അദ്ദേഹത്തിന്റെ പല്ലുകള്‍ പരിശോധിച്ചത്. ബോട്ടുലിനം എന്ന വിഷം അദ്ദേഹത്തിന്റെ ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് സ്ഥിരീകരിക്കപ്പെട്ടു. 
നെരൂദ ഒരു സ്ത്രീപീഡകനോ?

'ദി കംപ്ലീറ്റ് മെമ്വ' എന്ന ഓര്‍മപുസ്തകത്തില്‍ ശ്രീലങ്കയില്‍ ചിലിയന്‍ കണ്‍സ്യൂള്‍ ആയി ജോലി ചെയ്ത കാലം നെരൂദ ഓര്‍ക്കുന്നുണ്ട്. ഒരു തമിഴ് സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനെക്കുറിച്ചുള്ള ഭാഗമാണ് നെരൂദയെ വിവാദപുരുഷനാക്കിയത്. ആ സ്ത്രീ തന്നെ നിരസിച്ചപ്പോള്‍ ബലമായി അവരുടെ കൈപിടിച്ചു കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്നാണ് നെരൂദ പറയുന്നത്. ആ സ്ത്രീ നിശ്ചലയായി കിടന്നതുകൊണ്ട് ഒരു പ്രതിമയുമായി ബന്ധത്തിലേര്‍പ്പെടും പോലെ തോന്നിയത്രേ. 

placeholder
നെരൂദയുടെ വീട് /Getty Images

ഒരു ബലാത്സംഗത്തെ ഇത്രയും വിവരണാത്മകമായി അവതരിപ്പിച്ചതും ലഘൂകരിച്ചതും അന്നേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു പുസ്തകത്തില്‍ പറയുന്നതെല്ലാം സത്യമായിക്കൊള്ളണമെന്നില്ലെന്നും അതില്‍ ഫാന്റസി കലര്‍ന്നിരിക്കാമെന്നുമാണ് മറുവാദം. 

ചിലിയിലെ സാന്റിയാഗോ എയർപോർട്ടിന്‌ നെരൂദയുടെ പേരുനല്‍കണമെന്ന് ഭരണകൂടത്തിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ 2018-ലെ മീ ടൂ മൂവ്‌മെന്റ് ശക്തമായ സമയത്ത് നെരൂദയുടെ പുസ്തകം വീണ്ടും ചര്‍ച്ചയായി. എത്ര വലിയ സര്‍ഗപ്രതിഭയാണെങ്കിലും ഒരു സ്ത്രീയോട് അപമര്യാദ കാട്ടിയ വ്യക്തിയെ പുകഴ്ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു. അങ്ങനെ എയർപോർട്ടിന്റെ പെരുമാറ്റുന്നില്ലെന്ന തീരുമാനത്തിലായി ഭരണകൂടം.