ഒടുവില്‍ ബില്‍ ഗേറ്റ്‌സ് തന്റെ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. 'ടുഡേ' ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പോള ഹുര്‍ദുമായുള്ള പ്രണയത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി മനസ്സുതുറന്നത്. തന്റെ 'സീരിയസ് ഗേള്‍ഫ്രണ്ട്' എന്നാണ് ബില്‍ ഗേറ്റ്‌സ്, പോളയെ വിശേഷിപ്പിച്ചത്.
പോളയെ ലഭിച്ചതില്‍ താനേറെ ഭാഗ്യവാനാണെന്നും ഈ ബന്ധം തങ്ങള്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
2022 മുതല്‍ പല വേദികളിലും ഇരുവരെയും ഒരുമിച്ച് കണ്ടുതുടങ്ങിയിരുന്നു. 2023 തുടക്കത്തിലാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. അന്ന് പോളയുടെ വിരലില്‍ കണ്ട മോതിരമാണ് ആ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. അതിനുശേഷവും പല പരിപാടികളിലും അവര്‍ ഒരുമിച്ചെത്തി. ആനന്ദ് അംബാനിയുടെ വിവാഹത്തിനും ലോറന്‍സ് സാഞ്ചെസിന്റെ എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയിലും ബ്രേക്ക്ത്രൂ പ്രൈസ് സെറിമണിയിലും ഇവരെ ഒരുമിച്ചുകണ്ടു. പാരിസ് ഒളിംപിക്‌സില്‍ ഗേറ്റ്‌സിനും ഗേറ്റ്‌സിന്റെ മകള്‍ക്കുമൊപ്പം പോളയുമുണ്ടായിരുന്നു.
2021-ലാണ് മുന്‍പങ്കാളി മെലിന്‍ഡ ഫ്രഞ്ചുമായി ബില്‍ ഗേറ്റ്‌സ് വേര്‍പിരിഞ്ഞത്. ഒറാക്കിള്‍ സഹ സി.ഇ.ഒ. കൂടിയായിരുന്ന മാര്‍ക് ഹുര്‍ദ് ആയിരുന്നു പോളയുടെ ഭര്‍ത്താവ്. അദ്ദേഹം പിന്നീട് മരിച്ചു. 2019-ലാണ് മാര്‍ക്ക് മരിക്കുന്നത്. ടെന്നീസിനോടുള്ള പ്രിയമാണ് ബില്‍ ഗേറ്റ്‌സിനെയും പോളയെയും തമ്മില്‍ കോര്‍ത്തിണക്കിയത്. സന്നദ്ധപ്രവര്‍ത്തക കൂടിയാണ് പോള. ഇപ്പോള്‍ കോര്‍പ്പറേറ്റ്-ചാരിറ്റബിള്‍ ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവര്‍.
Content Highlights: microsoft co-founder bill gates confirms his relationship with paula hurd
Published: 06 Feb 2025, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented