താരങ്ങളായ ഗോവിന്ദയും കോമൾ റാണി സ്വർണകറും ഒരുമിക്കുന്ന സിനിമയാണ് 'രൂപ'. ചിത്രീകരണസമയത്തു തന്നെ സിനിമ ചർച്ചയായിരുന്നു. ഗോവിന്ദ കോമളുമായി പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതരാകുമെന്നും ആരോപിച്ചുകൊണ്ട് ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് കോമളും ഗോവിന്ദയും പല പൊതുപരിപാടികളിലും ഒരുമിച്ചെത്തി. എയർപ്പോർട്ടിൽനിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരുന്നു. പിന്നാലെ നവരാത്രിയോടനുബന്ധിച്ച് ലാൽബാഗ് രാജയെ സന്ദർശിക്കാനെത്തുകയും ചെയ്തു കോമളും ഗോവിന്ദയും. അന്ന് ഇരുവരും വിവാഹിതരായെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

To advertise here,

അതിനിടെ ചിത്രത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് കോമൾ. ഇരുവരുമുള്ള ചിത്രങ്ങളാണത്. ചിത്രങ്ങൾ പുറത്തുവന്നതോടെ വീണ്ടും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ചിത്രങ്ങളിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ആരാധകർ ശ്രദ്ധിച്ചത്. വെള്ള ബ്ലേസറും ബ്ലാക്ക് ട്രൗസറും സൺഗ്ലാസുമാണ് ഗോവിന്ദ ധരിച്ചിരിക്കുന്നത്. ലാവണ്ടർ സാരിയും ബ്ലൗസുമാണ് കോമളിന്റേത്. ഒപ്പം ഒരു സ്റ്റേറ്റ്‌മെന്റ് നെക്ലേസും. 'പ്രീ-വെഡിങ് ഷൂട്ടുപോലെ തോന്നുന്നു, ഇതെന്താണ് ഇങ്ങനെയുള്ള ചിത്രങ്ങൾ, മൂവി പ്രൊമോഷൻ എന്ന പേരിൽ ശരിയായ സന്ദേശം നൽകുകയാണോ...' കമന്റുകൾ നിറയുകയാണ് ചിത്രത്തിനു താഴെ. സുനിതയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ചിലർ പറയുന്നു.

നേരത്തെ തുടർച്ചയായി ഗോവിന്ദയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു സുനിത. 'ഷുഗർ ഡാഡി' എന്നാണവർ താരത്തെ ഒരിക്കൽ വിശേഷിപ്പിച്ചത്. എന്നാൽ, സുനിതയുടെ പിന്നിൽ മറ്റാരോ ഉണ്ടെന്നാണ് ഗോവിന്ദയുടെ വാദം. തന്നെ പൊതുസമൂഹത്തിനുമുന്നിൽ ഇങ്ങനെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം തന്റെ ഇമേജിനെ നശിപ്പിക്കാനുള്ള വ്യാജപ്രചരണങ്ങളാണെന്നും ഗോവിന്ദ വെളിപ്പെടുത്തി. 'കുടുംബം തകർത്തവൾ' എന്ന ആരോപണം കോമളിന് നേരിടേണ്ടിവന്നപ്പോൾ അവർ പ്രതികരിച്ചതിങ്ങനെ, ''നേരത്തെ തന്നെ തകർന്ന വീട്ടിൽ, ആർക്കും കുടുംബം തകർക്കാൻ കഴിയില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi