
ഇന്തോ-അമേരിക്കന്‍ നടിയായ ഹെലേന ലൂക്ക് മരിച്ച വിവരം അവരുടെ സുഹൃത്തും നര്‍ത്തകിയും നടിയുമായ കല്‍പന അയ്യരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 68 വയസ്സുള്ള ഹെലേനയുടെ മരണകാരണം വ്യക്തമല്ല. എന്തൊക്കെയോ ആരോഗ്യപ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നുവെന്ന് പറയപ്പെടുന്നു.
ആ മരണവാര്‍ത്ത കേട്ടപ്പോള്‍ പലരുടെയും മനസ്സിലെത്തിയത് പ്രശസ്തനടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മുഖമാണ്. അദ്ദേഹത്തിന്റെ ആദ്യഭാര്യയാണ് ഹെലേന. 1979-ലാണ് ഹെലേനയും മിഥുനും വിവാഹിതരാവുന്നത്. അക്കാലത്ത് വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ച വിവാഹമായിരുന്നു ഇവരുടേത്. മനോഹരമായൊരു ജീവിതം പ്രതീക്ഷിച്ചാണ് ഹെലേന മിഥുന്റെ ജീവിതത്തിലെത്തുന്നത്. അവരെ ലോകത്തിലെ ഒമ്പതാം അദ്ഭുതം പോലെ നോക്കാമെന്ന് മിഥുന്‍ ഹെലേനയുടെ അച്ഛന് വാക്കുകൊടുത്തിരുന്നുവെന്ന് പിന്നീടവര്‍ പറഞ്ഞിട്ടുണ്ട്.
പക്ഷേ, അതൊന്നുമല്ല ഹെലേനയെ ആ വിവാഹജീവിതത്തില്‍ കാത്തിരുന്നത്. ചതിയുടെയും വഞ്ചനയുടെയും ഒറ്റപ്പെടലിന്റെയും കുറേ കഥകളാണ്. ഒടുവില്‍ നാലുമാസത്തിനുശേഷം വിവാഹമോചനത്തിലെത്തുകയും ചെയ്തു. ഒന്നും മിണ്ടാതെയാണ് ഹെലേന ആ ബന്ധത്തില്‍നിന്ന് പുറത്തുകടന്നത്.
കുറേക്കഴിഞ്ഞാണ് അവര്‍ അതിനെക്കുറിച്ച് തുറന്നുപറയുന്നത്. മിഥുന്‍ പബ്ലിസിറ്റിക്കുള്ള ഉപകരണങ്ങളായി മാത്രമാണ് സ്ത്രീകളെ കാണുന്നതെന്നും ഹെലേന തുറന്നടിച്ചു. ആ സ്ത്രീകളെ കുറിച്ച് ചര്‍ച്ച ചെയ്തും സംസാരിച്ചും എന്നും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനാണ് മിഥുന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പിന്നീട് ആ വിവാഹത്തെക്കുറിച്ച് ഹെലേന പറഞ്ഞതിങ്ങനെ. ''അതെന്നോ നടന്നൊരു കാര്യം പോലെ മാത്രമേ ഇപ്പോഴെന്റെ മനസ്സിലുള്ളൂ. ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ആ വിവാഹം ഒരിക്കലും നടക്കാതിരുന്നെങ്കില്‍ എന്ന് പിന്നീട് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹമാണ് എന്റെ പുരുഷന്‍ എന്ന് ഞാന്‍ ചിന്തിക്കുന്ന രീതിയിലേക്ക് മിഥുന്‍ എന്നെ കൊണ്ടെത്തിച്ചു''.
അമിതാഭ് ബച്ചന്റെ 'മര്‍ദ്' എന്ന സിനിമയിലൂടെയാണ് ഹെലേന ശ്രദ്ധേയയാകുന്നത്. ഏക് നയാ രിഷ്ത, മേരെ സാഥ് ചല്‍, ദോ ഗുലാബ് എന്നീ സിനിമകളിലും അവര്‍ അഭിനയിച്ചു. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നെല്ലാമകന്ന് മറ്റൊരു ജീവിതത്തിലേക്ക് കടന്നു. അധികം വൈകാതെ അമേരിക്കയിലേക്ക് തിരിച്ചുപോയ ഹെലേന, എയര്‍ലൈന്‍ മേഖലയില്‍ ജോലി നേടി.
Content Highlights: helena luke, indo-american actress passed away
Published: 04 Nov 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented