സംഗീതസംവിധായകൻ രവി ബസ്രൂർ സംഗീതസംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയാണ് 'ടോക്‌സിക്'. സിനിമ റിലീസാവാനിരിക്കുന്നതിനിടയിൽ രവി ബസ്രൂരിന്റെ ചില വെളിപ്പെടുത്തലുകൾ ആളുകളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുള്ളയാളാണ് രവി. എന്നാൽ, അദ്ദേഹം ഇവിടേക്ക് എത്താനായി നടന്നുകയറിയ ദുരിതങ്ങൾ ചില്ലറയല്ല.
ഇക്കഴിഞ്ഞ ദിവസമാണ് തെലുഗുസിനിമയായ 'കൾട്ടി'ന്റെ ടീസർ ലോഞ്ച് നടന്നത്. അന്ന് മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് സംവിധായകൻ വിശ്വക് സെൻ, രവിക്ക് ഒരു റോളക്‌സ് വാച്ച് സമ്മാനിച്ചു. ഇത് രവിയെ വല്ലാതെ വികാരാധീനനാക്കി. അതിനുപിന്നാലെ അദ്ദേഹം വേദിയിൽവെച്ച് സംസാരിക്കുകയും ചെയ്തു.
''18 വയസ്സായപ്പോഴേക്കും ഞാൻ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എനിക്ക് ഈ ജീവിതം വേണ്ടായിരുന്നു. പക്ഷേ രണ്ടുതവണയും എങ്ങനെയൊക്കെയോ ഞാൻ രക്ഷപ്പെട്ടു. രണ്ടാമത്തെ തവണ എന്നെ രക്ഷിച്ചയാൾ എന്റെ സംഗീതം കേട്ടു, എനിക്കൊരു കീബോർഡ് വാങ്ങിത്തന്നു. അതിനൊപ്പം 35,000 രൂപയും തന്നു. ആ ദിവസമാണ് ഞാനെന്റെ പേര് രവി എന്നാക്കി മാറ്റുന്നത്. എന്റെ ജീവൻ രക്ഷിച്ച ആളുടെ പേരായിരുന്നു രവി''.
ആ മനുഷ്യനുശേഷം തന്നെ അംഗീകരിച്ചയാൾ വിശ്വക് സെൻ ആണെന്നും രവി തുറന്നുപറഞ്ഞു. ''എനിക്ക് 25 വർഷത്തെ അനുഭവപരിചയമുണ്ട്. നല്ല ആളുകൾക്ക് നല്ല സംഗീതം നൽകാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇന്ന്, ഈ ബഹുമതിയിലൂടെ, ഈ സമ്മാനം നൽകിയതിലൂടെ അദ്ദേഹം എന്റെ ആത്മാവിനെ വിലമതിച്ചു. സംഗീതത്തോടുള്ള എന്റെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇത് വെറുമൊരു വാച്ച് മാത്രമല്ല, സംഗീതജ്ഞൻമാർക്കുള്ള ഒരു അഭിനന്ദനമാണ്. എന്നെ രക്ഷിച്ച ആ മനുഷ്യനുശേഷം എന്നെ തിരിച്ചറിഞ്ഞയാൾ വിശ്വക് സെൻ ആണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും''.
ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള അഭിനിവേശം കാരണം വീടുവിട്ടയാളാണ് രവി. ഇതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ പണമില്ലായിരുന്നു. മൂന്നുദിവസം വെള്ളം മാത്രം കുടിച്ചു. ചില ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ചാണ് ജീവിച്ചത്. അതിനിടയിലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. രക്ഷിച്ചയാളോട് കീബോർഡ് വാങ്ങാനുള്ള പണം ചോദിച്ചു. അദ്ദേഹം കീബോർഡും പണവും കൊടുത്തു. അതിനുശേഷമാണ് കിരൺ എന്ന പേരുമാറ്റി രവി എന്ന് പേരിടുന്നത്. കെ.ജി.എഫ് ചാപ്റ്റർ 1, കെ.ജി.എഫ് ചാപ്റ്റർ 2, സലാർ പാർട്ട് 1, മാർക്കോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover composer Ravi Basrur`s powerful story of overcoming suicide attempts and finding inspiration from the person who saved him, leading to his successful music career
Published: 22 Feb 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented