ഇത് ആദ്യമായല്ല തെന്നിന്ത്യന്‍ അഭിനേത്രി കസ്തൂരി വിവാദങ്ങളില്‍ പെടുന്നത്. ഏറ്റവും ഒടുവിലത്തേത് അറസ്റ്റില്‍ കലാശിക്കുകയായിരുന്നുവെന്ന് മാത്രം. തെലുങ്കരെ അപമാനിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കസ്തൂരിക്കെതിരെ കേസെടുക്കുന്നതും അറസ്റ്റിലാവുന്നതും. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്നതാണ് സംസ്ഥാനത്തുള്ള തെലുങ്കര്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്.
തന്റെ നിലപാടുകളുകളുടെ പേരില്‍ എന്നും വിവാദത്തിലായ താരമാണ് കസ്തൂരി. 2014-ല്‍ 'ദ ബോഡീസ് ഓഫ് മദേഴ്സ്: എ ബ്യൂട്ടിഫുള്‍ ബോഡി' എന്ന പുസ്തകത്തിനായി ടോപ് ലെസ് ആയി കസ്തൂരി പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പ്രശസ്തഫോട്ടോഗ്രാഫര്‍ ജേഡ് ബീലിന്റെ ഫോട്ടോ-ബുക്കിനുവേണ്ടിയാണ് കുഞ്ഞിനൊപ്പം കസ്തൂരി പോസ് ചെയ്തത്.
2017-ലും 2018-ലും അവര്‍ രജനീ ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. 2017-ല്‍ ഒരു രാഷ്ട്രീയനേതാവെന്ന നിലയിലുള്ള രജനീകാന്തിന്റെ കഴിവിനെ അവര്‍ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടു. അതാണ് ആരാധകരെ ചൊടിപ്പിച്ചത്. കുറേ ദിവസങ്ങള്‍ വാദങ്ങളും പ്രതിവാദങ്ങളും നീണ്ടു. ഒടുവില്‍ താന്‍ വലിയ രജനീകാന്ത് ആരാധികയാണെന്ന് പറഞ്ഞുകൊണ്ട് കസ്തൂരി പോസ്റ്റിട്ടു, പതുക്കെ അത് കെട്ടടങ്ങുകയും ചെയ്തു.
2018-ലാണ് അടുത്ത സംഭവമുണ്ടായത്. രാജീവ് ഗാന്ധി വധക്കേസിലെ ചില പ്രതികളെ ജയിലില്‍നിന്ന് വിട്ടയച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രജനീകാന്ത് അതിനെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു. തനിക്ക് ആ വിഷയത്തെക്കുറിച്ച് അറിവില്ലെന്നും രജനി പറഞ്ഞു. ഇതിനെതിരെ കസ്തൂരി ആഞ്ഞടിച്ചു. ഇത് നിഷ്കളങ്കതയല്ല, അറിവില്ലായ്മയാണെന്നാണ് അന്ന് കസ്തൂരി പറഞ്ഞത്. ഇത്രയും വര്‍ഷങ്ങളായി തമിഴ്നാട്ടിലുള്ള ഒരാള്‍ എങ്ങനെ ഇക്കാര്യം പറയുന്നുവെന്നും അവര്‍ ചോദിച്ചു. വീണ്ടും രജനി ആരാധകരുടെ അപ്രീതിക്കിരയായി കസ്തൂരി. ഒടുവില്‍ രജനീകാന്ത് തന്നെ രംഗത്തെത്തി. വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നവരെ മാനുഷികപരിഗണനയുടെ പേരില്‍ വിട്ടയക്കുന്നതിനെ താന്‍ അനുകൂലിക്കുന്നുവെന്നും രജനി പറഞ്ഞു.
മിസ് ചെന്നൈ, മിസ് മദ്രാസ് എന്നീ മത്സരങ്ങളില്‍ വിജയിച്ച കസ്തൂരി, കോളേജില്‍ പഠിക്കുമ്പോഴാണ് മോഡലിങ്ങിലേക്ക് വരുന്നത്. ബി.ബി.സി നടത്തിയ മാസ്റ്റര്‍ മൈന്‍ഡ് ഇന്ത്യ 2000 ക്വിസില്‍ ഫൈനലിസ്റ്റുമായിരുന്നു അവര്‍.
'അത്താ ഉന്‍ കോയിലിലെ' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. അധികം ബജറ്റില്ലാത്ത കൊച്ചുസിനിമകളിലായിരുന്നു ആദ്യമൊക്കെ അവര്‍ക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയത്. അതിനുശേഷമാണ് മുഖ്യധാരാസിനിമകളിലേക്ക് കടന്നുവരുന്നത്. ചക്രവര്‍ത്തി, രഥോത്സവം, മംഗല്യപ്പല്ലക്ക്, പഞ്ചപാണ്ഡവര്‍, അനിയന് ബാവ ചേട്ടന് ബാവ തുടങ്ങിയ സിനിമകളിലൂടെ മലയാളിപ്രേക്ഷകര്‍ക്കും ഏറെ പരിചിതയാണ് കസ്തൂരി.
Content Highlights: actress kasturi in controversies
Published: 18 Nov 2024, 12:11 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented