
മലയാളം സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത സിനിമയാകുന്നു. ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോക്ടര്‍ അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൃഷ്ണാഷ്ടമി-the book of dry leaves ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ. ആലോകം, മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ അഭിലാഷ് ബാബു ഒരുക്കുന്ന ചിത്രം കൂടിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍, അഭിലാഷ് ബാബു എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
ജിയോ ബേബിയെ കൂടാതെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിഖ്യാത ബ്രിട്ടീഷ് കവി റോബര്‍ട്ട് ബ്രൗണിങ്ങിന്റെ അഞ്ച് ഡ്രമാറ്റിക് മോണൊലോഗുകളെ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമയായ 'ആലോകം: Rangs of Vision' (2023) വിദേശങ്ങളിലുള്‍പ്പെടെ ഫിലിം സൊസൈറ്റികളിലും യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും മീഡിയ, സാഹിത്യ ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. 2024ല്‍ പുറത്തിറങ്ങിയ മോക്യുമെന്ററി സിനിമ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...(Dust Art Redrawn in Respiration) 29ാമത് IFFK യില്‍ പ്രീമിയര്‍ ചെയ്തിരുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവല്‍, കേരള യൂണിവേഴ്‌സിറ്റി ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും മലയാളസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കൃഷ്ണാഷ്ടമി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിന്‍ മാത്യു നിര്‍വ്വഹിക്കുന്നു. വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്
Content Highlights: Vyloppilli Sreedhara Menon poem going to become movie
Published: 23 Mar 2025, 04:35 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented