കമലഹാസന്റെ മകളും നടിയുമായ അക്ഷര ഹാസനും നടനും മോഡലുമായ തനൂജ് വിർവാണിയും നാലുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അക്ഷരയുടെ സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവമുണ്ടായതോടെ ഇരുവരും വേര്‍പിരിയുകയും സൗഹൃദം പോലും അവസാനിപ്പിക്കുകയും ചെയ്തു.
2018-ലാണ് ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം നടക്കുന്നത്. തുടര്‍ന്ന് നടി ഇതില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. തന്റെ കാമുകനായ തനൂജാണോ ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയമുണ്ടെന്നും അന്ന് പോലീസിനോടു പറഞ്ഞു. നല്ല ബന്ധത്തിലായിരുന്ന സമയത്ത് തനൂജിന് താന്‍ സ്വകാര്യചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നെന്നും ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ അയാള്‍ ചിത്രങ്ങള്‍ ചോര്‍ത്തിയെന്നുമാണ് അക്ഷര പോലീസിനോട് പറഞ്ഞത്. വീഡിയോ പോസ്റ്റ് ചെയ്തത് മുംബൈയില്‍ നിന്നാണെന്നതും തനൂജിനെതിരേ സംശയം ശക്തമാക്കി. ചിത്രങ്ങള്‍ പുറത്തുവന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അക്ഷര പിന്നീട് ട്വിറ്ററിലെഴുതി.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അക്ഷര ഹാസനുമായുള്ള ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് തനൂജ്. പ്രമുഖബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകനാണ് തനൂജ് വിര്‍വാണി. മുന്‍കാമുകിമാരുമായി സൗഹൃദം സൂക്ഷിക്കുന്നതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മുന്‍കാമുകിമാരുമായെല്ലാം താന്‍ സൗഹൃദം സൂക്ഷിക്കാറുണ്ടെന്നും സൗഹൃദത്തിലുപരി പരസ്പര ബഹുമാനമാണ് അവരുമായി ഉള്ളതെന്നും തനൂജ് പറഞ്ഞു. 'പക്ഷേ, അക്ഷരയുമായി ആ ബന്ധമില്ല.
എന്തുകൊണ്ടാണ് തനിക്ക് അക്ഷരയുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് താരം പറഞ്ഞതിങ്ങനെ.. ചിലപ്പോള്‍ പങ്കാളിയോടുള്ള ബഹുമാനം നഷ്ടപ്പെടുമ്പോള്‍, വേണ്ട സമയത്ത് അവര്‍ നിങ്ങൾക്കുവേണ്ടി ഒരു നിലപാട് എടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ക്ഷമിക്കുമായിരിക്കും, പക്ഷേ മറക്കില്ല. അങ്ങനെയുള്ളപ്പോള്‍ എനിക്ക് സുഹൃത്തായിരിക്കേണ്ടതില്ല. ഇപ്പോള്‍ ഞങ്ങളായിരിക്കുന്ന ഇടങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.'-തനൂജ് പറഞ്ഞു.
ആരോപണം വന്ന സമയത്ത് അക്ഷര തനിക്കൊപ്പം നിന്നില്ലെന്നും എല്ലാവര്‍ക്കും അവരവരുടേതായ കാരണമുണ്ടാവുമെന്നും തനൂജ് പറയുന്നു. അക്ഷരയുമായി ബ്രേക്കപ്പാവുന്ന സമയത്താണ് ഭാര്യ ടാന്യ ജേക്കബിനെ പരിചയപ്പെടുന്നതെന്നും പിന്നീട് പ്രണയമാവുകയായിരുന്നെന്നും തനൂജ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു ടാന്യയെ തനൂജ് വിവാഹം ചെയ്തത്. ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ് ദമ്പതിമാര്‍.
Content Highlights: tanuj virwani opens about his breakup with Akshara Haasan
Published: 10 Sept 2024, 02:11 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented