ബോക്സോഫീസിൽ ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യൻ നിർമ്മാണക്കമ്പനി ഏതാണെന്നറിയാമോ? 30 വർഷത്തിനിടയിൽ 5000 കോടി രൂപയിലധികം നേട്ടമുണ്ടാക്കിയ ഈ കമ്പനി ബോളിവുഡിലെയും ഹോളിവുഡിലെയും ഏറ്റവും പേരെടുത്ത കമ്പനികളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ്.
മാർക്കറ്റിങ് മൈൻഡ് ശേഖരിച്ച വിവരമനുസരിച്ച്, ഭൂഷൺ കുമാറിന്റെ ടി-സീരീസാണ് ഇന്ത്യയിലെ ഏറ്റവും വരുമാനം നേടിയ നിർമ്മാണ കമ്പനി. 117 സിനിമകളിൽ നിന്ന് 5697 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ടി-സീരീസ് നിർമ്മിച്ച് വിതരണം ചെയ്ത സിനിമകളുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനാണിത്. വിദേശ കളക്ഷൻ ഇതിൽ ഉൾപ്പെടുന്നില്ല.
രാജ്യത്തെ സ്റ്റുഡിയോകളിൽ 1000 കോടി രൂപയുടെ ഒരു ഹിറ്റ് ചിത്രംപോലുമില്ലാത്ത, കമ്പനികളിലൊന്നാണ് ടി സീരീസ് എന്നതും ശ്രദ്ധേയം. ടി സീരീസിന്റെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം 'അനിമൽ' ആണ്, ഇത് ലോകമെമ്പാടും നിന്ന് 915 കോടി രൂപ നേടി, അതിൽ 553 കോടി രൂപ ഇന്ത്യയിൽ നിന്നാണ്.
80-കളിൽ ഗുൽഷൻ കുമാർ സ്ഥാപിച്ച ടി-സീരീസ് യഥാർഥത്തിൽ ഒരു സംഗീത കമ്പനിയായിരുന്നു, 90-കളിൽ സിനിമാനിർമ്മാണം ആരംഭിച്ചു. ഇപ്പോൾ ഭൂഷൺ കുമാർ, കൃഷൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനി.
മറ്റ് കമ്പനികളുടെ നേട്ടം
യഷ് രാജ് ഫിലിംസ് 76 സിനിമകളിൽ നിന്ന് 4924 കോടി രൂപയുമായി രണ്ടാം സ്ഥാനത്തെത്തി. ധർമ്മ പ്രൊഡക്ഷൻസ് 62 സിനിമകളിൽ നിന്ന് 4569 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുമെത്തി. പ്രതിസിനിമാ ശരാശരി നോക്കുകയാണെങ്കിൽ വൈആർഎഫും (65 കോടി രൂപ) ധർമ്മയും (73 കോടി രൂപ) ടി-സീരീസിനെക്കാൾ (49 കോടി രൂപ) മുമ്പിലാണ്.
എതിരാളികളെക്കാളെല്ലാം കൂടുതൽ സിനിമകൾ ടി സീരീസ് നിർമ്മിച്ചിട്ടുണ്ട്. നാദിയാവാല ഗ്രാൻഡ്‌സൺ, ഈറോസ് തുടങ്ങിയ ഇന്ത്യൻ വിനോദ ഭീമന്മാരും, മാഡോക്ക് ഫിലിംസ്, ജിയോ സ്റ്റുഡിയോസ് തുടങ്ങിയ പുതിയ കമ്പനികളും ആദ്യ പത്തിൽ ഉൾപ്പെടുന്നു. ടി-സീരീസിന് 2025 ൽ 'തേരേ ഇഷ്ക് മേം', 'ദേ ദേ പ്യാർ ദേ 2', 'റെയ്ഡ് 2' എന്നീ സിനിമകളിലൂടെ ബോക്സ് ഓഫീസിൽ വിജയം നേടാനായി. 2026 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ സ്പിരിറ്റ്, ബോർഡർ 2, 'ധമാൽ 4' തുടങ്ങിയവയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how T-Series became India`s highest-grossing studio with ₹5700 crore, despite no ₹1000 crore hits. Learn about their strategies and the films that led to this success.
Published: 16 Jan 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented