ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് സൂര്യയുടെ 'കറുപ്പ്'. പക്ഷേ അപ്രതീക്ഷിതമായുണ്ടായ ചില പ്രശ്‌നങ്ങൾ മൂലം, സിനിമയുടെ റിലീസ് ഒരുദിവസത്തേക്ക് മാറ്റിവെക്കേണ്ടിവന്നിരുന്നു. സാമ്പത്തികതർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസിന് തടസ്സമായതെന്നും അന്ന് വാർത്തകൾ വന്നു. ഒടുവിൽ സൂര്യ തന്നെ ഇടപെട്ടാണ് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്. അങ്ങനെ മെയ് 14-ന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമ, ഒരുദിവസം വൈകി മെയ് 15-നാണെത്തിയത്.
എന്തായാലും ആരാധകർ സിനിമയെ കൈവിട്ടില്ല. സിനിമയെ ഇരുകൈയും നീട്ടിയാണ് അവർ സ്വീകരിച്ചത്. ഇപ്പോൾ 300 കോടി ക്ലബിൽ കയറിക്കഴിഞ്ഞു 'കറുപ്പ്'. നടൻ സൂര്യയ്ക്കും അക്ഷരാർഥത്തിൽ ഈ ചിത്രം ഒരാശ്വാസമാവുകയായിരുന്നു. അതിനുമുന്പ് വമ്പൻപ്രതീക്ഷകളോടെത്തിയ കങ്കുവ, റെട്രോ എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നില്ല. ഒരു ഹിറ്റ് കിട്ടിയേ പറ്റൂ എന്ന ഘട്ടത്തിലാണ് സൂര്യയ്ക്ക് 'കറുപ്പ്' വലിയ വിജയം സമ്മാനിച്ചത്. ആ സന്തോഷത്തിലാണ് സൂര്യ. സിനിമയുടെ വിജയത്തെത്തുടർന്ന് സിനിമാറ്റോഗ്രാഫർ ജി.കെ.വിഷ്ണുവിന് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. Mahindra BE6 Batman Edition കാറാണ് സൂര്യ സർപ്രൈസ് സമ്മാനമായി നൽകിയത്. ഇന്ത്യയിൽ ഇതിന് 28.49 ലക്ഷം രൂപയാണ് വില. കാറിന്റെ ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ട് വിഷ്ണു തന്നെയാണ് ഇക്കാര്യം അറിയിച്ചതും. ''ജസ്റ്റ് ഗോഡ് തിങ്‌സ്, താങ്ക് യൂ സൂര്യ സാർ, നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്...''എന്നാണ് വിഷ്ണു കുറിച്ചത്. സൂര്യയുടെ ഹിറ്റ്ചിത്രത്തിൽ ഛായാഗ്രാഹകന്റെ സംഭാവനയ്ക്കുള്ള അഭിനന്ദനമായിട്ടാണ് സൂര്യ അദ്ദേഹത്തിന് കാർ നൽകിയത്.
Also Read
തൃഷയാണ് ചിത്രത്തിലെ നായിക. 21 വർഷങ്ങൾക്കുശേഷം തൃഷ-സൂര്യ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രൻസ്, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർ.ജെ.ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് സായ് അഭ്യങ്കറാണ്. സിനിമാറ്റോഗ്രഫി ചെയ്തത് ജി.കെ.വിഷ്ണുവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suriya gifted a Mahindra BE6 Batman Edition worth Rs 28.49 lakh to cinematographer GK Vishnu. The film 'Karuppu' has officially entered the 300-crore club at the box office.
Published: 01 Jun 2026, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented