തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കുപിന്നാലെ, നടൻ സൂര്യയും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഒരാരാധകന്റെ പ്രസ്താവനയാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കം കുറിച്ചത്. അതോടെ സൂര്യയും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് പറയപ്പെട്ടു.
ആരാധകസംഘടനയുടെ യോഗത്തിൽവെച്ച് സൂര്യയുടെ കടുത്ത ആരാധകനായ ആർ.വീരമമണി, സൂര്യ രാഷ്ട്രീയത്തിൽ വരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ''കാലം തീരുമാനിക്കുകയാണെങ്കിൽ, ദൈവം തീരുമാനിക്കുകയാണെങ്കിൽ, ഒരാളെ ജനനായകനാകുന്നതിൽ നിന്ന് ആർക്കും തടയാനാവില്ല'', എന്നാണ് അതിന് സൂര്യ നൽകിയ ഉത്തരമെന്ന് പറയപ്പെടുന്നു. രാഷ്ട്രീയത്തിലിറങ്ങാൻ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലാത്ത സൂര്യ, അതിനുള്ള നീക്കങ്ങൾ രഹസ്യമായി നടത്തുന്നുണ്ടോ എന്നതായി പിന്നെ ആളുകളുടെ ആകാംക്ഷ. പിന്നാലെ ആശയക്കുഴപ്പം രൂക്ഷമായി. ഒടുവിൽ വീരമണി തന്നെ ഒരു വിശദീകരണ വീഡിയോ പുറത്തുവിടേണ്ടി വന്നു. ഇത് പിന്നീട് സൂര്യയുടെ ഒഫീഷ്യൽ ഫാൻ ക്ലബും പോസ്റ്റ് ചെയ്തു. സോഷ്യൽമീഡിയയിലിട്ട വീഡിയോയിൽ സൂര്യയുടെ രാഷ്ട്രീയപ്രവേശനം തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് വീരമണി പറഞ്ഞത്. സോഷ്യൽമീഡിയയിലിട്ട കുറിപ്പിൽ തന്റെ പരാമർശങ്ങൾ തെറ്റായ വ്യഖ്യാനത്തോടെ പ്രചരിപ്പിക്കപ്പെടുന്നുവെന്നും ഇത് ഫാൻ ക്ലബിന്റെ ഔദ്യോഗികനിലപാടാണെന്ന ധാരണ സൃഷ്ടിക്കുന്നുവെന്നും വീരമണി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി താൻ ക്ലബ്ബിന്റെ കമ്മിറ്റിയിൽ ഭാഗമല്ലെന്നും ഓൺലൈനിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും ആളുകളോട് അഭ്യർത്ഥിച്ചു. പിന്നാലെ സൂര്യയ്ക്ക് രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും വീരമണി ആവർത്തിച്ചു. ''മിസ്റ്റർ സൂര്യയ്ക്ക് രാഷ്ട്രീയത്തിൽ വരാൻ ഉദ്ദേശ്യമില്ല. അഗരം ഫൗണ്ടേഷനിലൂടെയും അദ്ദേഹത്തിന്റെ ക്ഷേമസംരംഭങ്ങളിലൂടെയും, ജനങ്ങൾക്കുവേണ്ടിയുള്ള സാമൂഹിക സേവനം തുടരുന്നത് അദ്ദേഹത്തിന് വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നു''.
'കറുപ്പ്' എന്ന സിനിമയിലാണ് സൂര്യ അവസാനമായി അഭിനയിച്ചത്. വിശ്വനാഥ് ആന്റ് സൺസ് ആണ് ഇനി റിലീസാവാനുള്ളത്. 'സൂര്യ 47' എന്ന് പേരിട്ട സിനിമയിലും അദ്ദേഹം അഭിനയിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on rumours regarding Suriya's political entry. Fan club representative confirms political ambitions are personal speculation, not the actor's stance
Published: 30 Jun 2026, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented