ദക്ഷിണേന്ത്യൻ സിനിമകളിൽ താൻ അധികം അഭിനയിക്കാത്തതിന് കാരണം പറയുകയാണ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. ദക്ഷിണേന്ത്യയിലെ സിനിമാക്കാർ ബോളിവുഡ് താരങ്ങളെ നെഗറ്റീവ് റോളുകളിലേക്കാണ് കൂടുതലും ക്ഷണിക്കുന്നതെന്നും, അതുകൊണ്ടാണ് അത്തരം പ്രൊജക്റ്റുകളിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ദക്ഷിണേന്ത്യൻ സിനിമയിൽ നിന്നുള്ള മിക്കവാറും അവസരങ്ങൾ താൻ സ്വീകരിക്കാത്തതിന് കാരണം സുനിൽ വെളിപ്പെടുത്തിയത്.
"എനിക്ക് അവസരങ്ങൾ വരാറുണ്ട്, പക്ഷേ നിർഭാഗ്യവശാൽ, നെഗറ്റീവ് റോളുകളാണ് കൂടുതലും. അതൊരു പ്രവണതയായി നിങ്ങൾക്കും കാണാനാകും. ഹിന്ദി നായകന്മാരെ ശക്തരായ വില്ലന്മാരായി അവതരിപ്പിക്കാനാണ് അവർക്ക് താൽപ്പര്യം. അത് സ്ക്രീനിനും പ്രേക്ഷകർക്കും നല്ലതാണെന്നാണ് അവർ പറയുന്നത്. എന്നാൽ എനിക്കിഷ്ടമില്ലാത്ത ഒരു കാര്യമാണത്."-സുനിൽ പറഞ്ഞു.
രജനികാന്തിനൊപ്പം ‘ദർബാറി’ൽ അഭിനയിക്കാൻ തീരുമാനിച്ചതിൻ്റെ കാരണവും, അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട 'ജയ്' എന്ന സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"രജനി സാറിനൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുക എന്ന ആഗ്രഹം സാധിക്കുന്നതിനു വേണ്ടിയാണ് ഞാൻ ആ സിനിമ ചെയ്തത്. അടുത്തിടെ, ഒരു ചെറിയ തുളു സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി അതിലഭിനയിച്ചു. 'ജയ്' എന്ന് പേരുള്ള ആ സിനിമ ഇപ്പോൾ നന്നായി മുന്നോട്ട് പോകുന്നു. ഇന്ന് ഭാഷയൊരു തടസ്സമല്ല. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ, അത് ഉള്ളടക്കത്തിൻ്റേതാണ്. നിങ്ങളുടെ ഉള്ളടക്കം മികച്ചതാണെങ്കിൽ, അത് എല്ലാ അതിർവരമ്പുകളും ഭേദിക്കും" അദ്ദേഹം പറഞ്ഞു.
ജാക്കി ഷ്രോഫിനൊപ്പം 'ഹണ്ടർ 2' എന്ന വെബ് സീരീസിലാണ് സുനിൽ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ദത്ത്, പരേഷ് റാവൽ, അക്ഷയ് കുമാർ, അർഷാദ് വാർസി, രവീണ ടണ്ടൻ, ലാറ ദത്ത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'വെൽക്കം ടു ദി ജംഗിൾ' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. 'ഹേരാ ഫേരി 3' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suniel Shetty, South films, Bollywood heroes, negative roles, Indian cinema, film industry trends, Rajinikanth, Jai film, Hunter 2, Welcome To The Jungle, Hera Phera 3
Published: 28 Nov 2025, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented