വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച്, പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറഞ്ഞ '96' എന്ന തമിഴ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 2018-ൽ പുറത്തിറങ്ങിയ ചിത്രം, മൂന്നാം തവണയാണ് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. പ്രണയത്തിന്റെ നോവും വിങ്ങലും നെഞ്ചിലേറ്റിയ റാമും ജാനുവും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
എന്നാൽ, ചിത്രത്തിൽ തൃഷ അവതരിപ്പിച്ച 'ജാനു' എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് നടി ജ്യോതികയെയായിരുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സി. പ്രേംകുമാർ. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രേംകുമാർ ഈ പ്രചാരണങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. "യാതൊരു സംശയവുമില്ലാതെ പറയാം, ജാനുവിന്റെ വേഷത്തിലേക്ക് എന്റെ ആദ്യത്തെ ചോയ്സ് തൃഷ തന്നെയായിരുന്നു. തിരക്കഥ എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയുമായിരുന്നു. എന്നാൽ, ആ സമയത്ത് തൃഷ മറ്റ് ചില സിനിമകളുടെ തിരക്കിലായതിനാൽ ഡേറ്റ് പ്രശ്നങ്ങൾ വന്നു. വിജയ് സേതുപതിയുടെ ഡേറ്റുകൾ ലഭ്യമായിരുന്നതിനാൽ മറ്റാരെയെങ്കിലും ആലോചിക്കാമോ എന്ന് പല ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ പിന്നീട് തൃഷയുടെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തുകയും വിജയ് സേതുപതിയുടെ ഡേറ്റുകളുമായി ഒത്തുപോവുകയും ചെയ്തു. അങ്ങനെയാണ് കാര്യങ്ങൾ ശരിയായ വഴിയിലെത്തിയത്," പ്രേംകുമാർ വ്യക്തമാക്കി.
Also Read
'മെയ്യഴകൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിലവിൽ ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പ്രേംകുമാർ.
സ്കൂൾ കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും അത്രമേൽ ആഴത്തിൽ തൊട്ടറിഞ്ഞാണ് '96' ഒരുക്കിയത്. എന്നാൽ ഇത് തന്റെ വ്യക്തിപരമായ അനുഭവമല്ലെന്നും, തൻ്റെ സുഹൃത്തുക്കളുടെ ജീവിതത്തിലാണ് ഇത് സംഭവിച്ചതെന്നും സംവിധായകൻ വ്യക്തമാക്കുന്നു. " ആ സുഹൃത്ത് ബാല്യകാല പ്രണയിനിയോട് പുലർത്തിയ ആഴത്തിലുള്ള സ്നേഹം എനിക്ക് മനസ്സിലായി. അതിനാലാണ് ഈ കഥ എഴുതാൻ സാധിച്ചത്. ഒരെഴുത്തുകാരൻ താൻ എഴുതുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചിരിക്കണം എന്ന് നിർബന്ധമില്ല. അതിനോട് വൈകാരികമായി അടുക്കാൻ കഴിഞ്ഞാൽ മതി," അദ്ദേഹം കൂട്ടിച്ചേർത്തു.
2009-ൽ പുറത്തിറങ്ങിയ 'പസങ്ക' എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായാണ് പ്രേംകുമാർ സിനിമാജീവിതം ആരംഭിക്കുന്നത്. എട്ട് സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ച ശേഷം 2015-ലെ ചെന്നൈ പ്രളയകാലത്താണ് '96'-ന്റെ തിരക്കഥ എഴുതുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director C. Prem Kumar clarified that Trisha was always his first choice for Janu in '96'., Rumors suggested Jyothika was initially approached for the iconic role., Scheduling conflicts were resolved, allowing Trisha and Vijay Sethupathi to star together., '96' is currently re-released in theaters for the third time., Prem Kumar is currently working on a film starring Fahadh Faasil after his hit 'Meiyazhagan'.
Published: 09 Oct 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented