സിനിമാതിരക്കുകളിലേക്ക് കടക്കുന്നതോടെ വിദ്യാഭ്യാസം മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ് മിക്ക സിനിമാതാരങ്ങളും. സിനിമാപാരമ്പര്യമുള്ള കുടുംബങ്ങളില്‍ ജനിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. എത്രയും പെട്ടെന്ന് മക്കളെ മികച്ച അഭിനയം പഠിപ്പിക്കാനും അതിനുള്ള ശേഷി കൈവരിക്കാനുമാണ് മാതാപിതാക്കള്‍ താരങ്ങളായ മാതാപിതാക്കള്‍ പ്രേരിപ്പിക്കാറ്. ഇപ്പോഴിതാ ബോളിവുഡ് നടി സോനം കപൂര്‍ തനിക്ക് കോളേജില്‍ പോയി പഠിക്കാന്‍ പറ്റാതിരുന്നതിലെ കുറ്റബോധം പങ്കുവെക്കുകയാണ്.
പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളിലാണ് സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ പഠിച്ചത്. അടുത്തിടെ ഭര്‍ത്താവിനൊപ്പം ആ ക്യാമ്പസില്‍ ചുറ്റിനടപ്പോള്‍, ആദ്യമായി അസൂയ തോന്നിയെന്നാണ് സോനം പറഞ്ഞത്. 'അതിനാല്‍ മകന്‍ വായുവിന്റെ വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കുകയാണ്. അവന്‍ ഒരു വായനക്കാരനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിയുണ്ടാകുമ്പോള്‍ 'അത്ഭുതവും ആദര്‍ശവാദവും തിരികെ വരുന്നു''വെന്നും വോഗിനോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
Also Read
ചെറുപ്പത്തില്‍ എല്ലാ കാര്യങ്ങളിലും വളരെയേറെ അഭിപ്രായങ്ങളുണ്ടായിരുന്നതിനെപ്പറ്റിയും സോനം പറഞ്ഞു. 'പ്രായമാകുമ്പോള്‍, സംസാരിക്കുന്നതിനേക്കാള്‍ ശ്രദ്ധിക്കുകയാണ് പ്രധാനമെന്ന് നമ്മള്‍ മനസ്സിലാക്കും. മുമ്പ് ഉണ്ടായിരുന്നതുപോലെ ഇപ്പോഴെനിക്ക് ആളുകളെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങളില്ല. അത് നല്ലതല്ലായിരുന്നു, പക്വതയില്ലായ്മയായിരുന്നു.ട
പഠിക്കാന്‍ പറ്റാത്തതിന്റെ വിഷമം സോനം പങ്കുവെക്കുന്നത് ഇതാദ്യമല്ല. തനിക്കൊരു കോഴ്സ് എടുക്കണമെന്ന് 2017-ല്‍ മറ്റൊരു അഭിമുഖത്തില്‍ സോനം മനസ്സുതുറന്നിരുന്നു. 'എന്താണ് പഠിക്കേണ്ടതെന്നറിയില്ല. പക്ഷേ പുതിയ എന്തെങ്കിലും പഠിക്കാന്‍ വേണ്ടി മാത്രം. അഭിനയം പഠിപ്പിക്കാന്‍ എനിക്ക് നാല് പരിശീലകരുണ്ടായിരുന്നു, സിനിമകള്‍ ചെയ്യുംമുമ്പ് ധാരാളം വര്‍ക്ക്ഷോപ്പുകള്‍ നടത്തുമായിരുന്നു' എന്നും സോനം പറഞ്ഞു. ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകള്‍കൂടിയായ സോനം വളരെ ചെറിയ പ്രായത്തിലേ സിനിമയിലെത്തിയിരുന്നു.
2018-ലാണ് സോനവും ആനന്ദും വിവാഹിതരായത്. 2022-ല്‍ കുഞ്ഞുജനിച്ചു. ഷോം മഖിജ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം 'ബ്ലൈന്‍ഡ്' ആണ് സോനം അവസാനമായി അഭിനയിച്ച ചിത്രം. പ്രസവത്തിനുശേഷം സോനത്തിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്. രണ്ട് പുതിയ പ്രോജക്ടുകളില്‍ താരം ഒപ്പുവച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: sonam kapoor regrets not going to college
Published: 04 May 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented