നിവിൻ പോളിയുടെ ക്രിസ്മസ് ചിത്രമായ 'സർവ്വം മായ' റിലീസ് ചെയ്ത് പത്തുദിവസം പിന്നിടുമ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 100 കോടി രൂപയുടെ നേട്ടം കൈവരിച്ച് ബ്ലോക്ക്ബസ്റ്റർ പട്ടികയിൽ ഇടംപിടിച്ചുകഴിഞ്ഞു. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ഹൊറർ-കോമഡി ചിത്രമാണിത്.
മലയാള സിനിമ മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോൾ ഈ വിജയം തങ്ങൾക്ക് തികച്ചും വ്യക്തിപരമാണെന്ന് നിവിൻപോളി കൊച്ചിയിൽ തിയേറ്റർ സന്ദർശനത്തിനിടെ പറഞ്ഞു. ഇത് കുടുംബപ്രേക്ഷകർക്കായി ചെയ്ത സിനിമയാണ്. ഇത്രയും വലിയ സ്വീകരണം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു സിനിമ പ്രേക്ഷകർക്ക് കൊടുക്കണമെന്നായിരുന്നു ആഗ്രഹം. പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ദൈവത്തെ വിളിക്കാറുണ്ട്. അപ്പോൾ ഒരു മറുപടി കിട്ടും. എന്റെ കരിയറിൽ പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോൾ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദിയെന്നും നിവിൻ പറഞ്ഞു.
ചിത്രത്തിന്റെ ഔദ്യോഗിക ബോക്സ് ഓഫീസ് അപ്ഡേറ്റ് പങ്കുവെച്ചുകൊണ്ട് എക്സിലൂടെ നിവിൻ പ്രേക്ഷകരോട് നേരത്തേ നന്ദിയറിയിച്ചിരുന്നു. നിവിന്റെ കരിയറിലും ചിത്രം പ്രധാന നാഴികക്കല്ലായി മാറി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 100 കോടി രൂപയുടെ നേട്ടം കൈവരിക്കുന്ന നിവിൻ പോളിയുടെ ആദ്യ ചിത്രമാണ് 'സർവ്വം മായ'. ഇതിലൂടെ വർഷങ്ങൾക്കുശേഷം നിവിൻ പോളി ശക്തമായ തിരിച്ചുവരവ് നടത്തിയെന്നാണ് പൊതുവെ ആളുകളുടെ അഭിപ്രായം.
അതേസമയം, ഇന്ത്യയിൽ 50 കോടി രൂപയുടെ നേട്ടം 'സർവ്വം മായ' ഞായറാഴ്ച മറികടന്നു. ആദ്യ ആഴ്ച അവസാനിച്ചതോടെ ചിത്രത്തിന് 35.1 കോടി രൂപ നേടാനായി. 52.85 കോടി രൂപയാണ് ഇന്ത്യയിലെ മൊത്തം കളക്ഷൻ. ഫയർഫ്ലൈ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ ജനാർദ്ദനൻ, അരുൺ അജിത്കുമാർ, രഘുനാഥ് പാലേരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nivin Pauly`s horror-comedy `Sarvam Maya` achieves a massive ₹100 crore worldwide box office collection in just 10 days. A glorious comeback!
Published: 05 Jan 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented