ദീർഘകാലമായി സൽമാൻ ഖാന് ഒപ്പമുള്ള, വിശ്വസ്തനായ അംഗരക്ഷകനാണ് ഷേര. അദ്ദേഹത്തിന്റെ ഒപ്പം നടന്നുനടന്ന് ഷേരയും അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണിപ്പോൾ. രക്ഷാബന്ധനോടനുബന്ധിച്ചുള്ള ഡെലിവറി ആപ്പിന്റെ പരസ്യത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വലിയൊരു അരങ്ങേറ്റം കുറിച്ചത്. അതേസമയം, 2011-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'ബോഡിഗാർഡി'ൽ ആണ് അദ്ദേഹത്തിന്റെ ആദ്യ ഓൺ-സ്ക്രീൻ പ്രകടനം. ഗാനരംഗത്തിലെ ഒരു ചെറിയ ഭാഗത്താണ് അദ്ദേഹമെത്തിയിരുന്നത്.
14 വർഷങ്ങൾക്ക് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് 56-കാരനായ ഷേരയിപ്പോൾ. സൽമാന്റെ വിളിപ്പേരായ 'ഭായ്' എന്ന വാക്ക് പരസ്യത്തിൽ ഉപയോഗിച്ചത് വലിയ കൗതുകമായി.
സഹായം ആവശ്യമുള്ള, പ്രതിസന്ധിയിലായ സ്ത്രീകളുടെ 'ഭായ്' എന്ന രീതിയിലാണ് ഷേര പരസ്യത്തിലെത്തുന്നത്. മഴയത്ത് ഒരാൾക്ക് ഓട്ടോറിക്ഷ പിടിച്ചുനൽകാനും, ശല്യക്കാരിൽ നിന്ന് സംരക്ഷണമേകാനും അദ്ദേഹം സഹായിക്കുന്നതായി പരസ്യത്തിൽ കാണാം. ഷേര എല്ലാവരുടെയും 'ഭായ്' ആണെന്നും പരസ്യം പറയുന്നു. ശേഷം, പ്രേക്ഷകരോട് അവരുടെ 'ഭായ്'ക്ക് വേണ്ടിയുള്ള 'കടമ നിർവഹിക്കാനും' അവർക്ക് രാഖി അയയ്ക്കാനും ആവശ്യപ്പെടുന്നു.
സേഷ്യൽ മീഡിയയിൽ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ഇൻസ്റ്റഗ്രാമിലെ മാർക്കറ്റിംഗ് പേജുകളും ഫാൻ ക്ലബ്ബുകളും വ്യാപകമായി പങ്കുവെക്കപ്പെട്ടു. പലരും ഷേരയുടെ രൂപത്തെ യുവരാജ് സിങ്ങിനോടും മിഖ സിങ്ങിനോടും ഉപമിച്ചിട്ടുണ്ട്.
ഷേരയെന്ന ബോഡിബിൽഡർ
ഗുർമീത് സിങ് ജോളി എന്നാണ് ഷേരയുടെ യഥാർഥപേര്.
ഒരു ബോഡിബിൽഡർ ആയിരുന്നു ഷേര, 1987-ൽ മുംബൈ ജൂനിയർ കിരീടം നേടിയിരുന്നു, 1988-ൽ മിസ്റ്റർ മഹാരാഷ്ട്ര ജൂനിയർ മത്സരത്തിൽ റണ്ണറപ്പാവുകയും ചെയ്തു. 1990-കളുടെ തുടക്കത്തിലാണ് അംഗരക്ഷകന്റെ ചുമതലയണിയുന്നത്. താമസിയാതെ സൽമാന്റെ കൂടെക്കൂടുകയും ചെയ്തു. 1995 മുതൽ സൽമാൻ ഖാന്റെ പേഴ്സണൽ ബോഡിഗാർഡായും സുരക്ഷാ തലവനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 'ടൈഗർ സെക്യൂരിറ്റി' എന്ന പേരിൽ ഒരു സുരക്ഷാ സ്ഥാപനം നടത്തുന്നുണ്ട്. വർഷങ്ങളായി നിരവധി പ്രമുഖർക്ക് സുരക്ഷയൊരുക്കുന്നത് ഈ സ്ഥാപനമാണ്. 2017-ൽ മുംബൈയിൽ നടന്ന ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടിയുടെ സുരക്ഷാ ചുമതല ഷേരയ്ക്കായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shera, Salman Khan`s bodyguard, makes his acting debut in a heartwarming Swiggy Instamart ad for Raksha Bandhan, promoting fast Rakhi delivery.
Published: 02 Aug 2025, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented