ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബോളിവുഡ് ചിത്രം 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം, തുടക്കത്തിൽ കുറേ നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടിരുന്നു. അതെല്ലാം മറികടന്നാണ് കുതിക്കുന്നത്. 140 കോടിക്ക് നിർമിച്ച സിനിമ 12 ദിവസം കഴിയുമ്പോഴേക്കും 700 കോടിയോളം നേടിക്കഴിഞ്ഞു.
രൺവീർ സിങ്, സാറാ അർജുൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ.മാധവൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമാണത്തെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുകയാണിപ്പോൾ. സിനിമയുടെ അവസാനം ക്രെഡിറ്റ് കാർഡ് കാണിക്കുമ്പോൾ, അപ്രതീക്ഷിതമായിട്ടാണ് ഒരുപേര് പ്രേക്ഷകരുടെ കണ്ണിൽപ്പെട്ടത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: രാഹുൽ ഗാന്ധി. ഈ പേരിനുപിന്നാലെയായി അതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം. നിമിഷങ്ങൾക്കുള്ളിൽ സിനിമയുടെ ക്രെഡിറ്റ് കാർഡുകളിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. വൈകാതെ അത് വൈറലായി. കാണുന്നവർക്കെല്ലാം അറിയേണ്ടിയിരുന്നത് ഒരുകാര്യം മാത്രം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെയാണോ ഇത്?
ഇങ്ങനൊരു സ്‌പൈ ത്രില്ലറിന്റെ നിർമാതാവായി മാറിയോ രാഹുൽ ഗാന്ധി എന്നാണ് ആളുകളുടെ ചോദ്യം. പിന്നാലെ മീമുകളുടെയും ട്രോളുകളുടെയും പ്രളയമായി. ട്വിറ്ററിലെ ചർച്ചയ്ക്കിടെ ഉപയോക്താക്കൾ ഇങ്ങനെ കുറിക്കുന്നു, 'ഇത് ഏത് രാഹുൽ ഗാന്ധിയാണ്? യഥാർത്ഥ ഗാന്ധിയാണെന്ന് ഞാൻ കരുതുന്നു,' ഒരാൾ എഴുതി. മറ്റൊരാൾ പരിഹസിച്ചു, 'തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം കരിയർ മാറ്റം, ഇപ്പോൾ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ?' 'പ്രതിപക്ഷ നേതാവ് നിശബ്ദമായി ബോളിവുഡിലേക്ക് പ്രവേശിച്ചോ' എന്ന് ചിലർ തമാശയായി ചോദിച്ചു.
എന്നാൽ പിന്നീടാണ് സത്യമെന്താണെന്ന് മനസ്സിലായത്. ഒരു വ്യവസായ പ്രൊഫഷണലാണ് ഈ രാഹുൽ ഗാന്ധി. വർഷങ്ങളായി ഒട്ടേറെ സിനിമകളിലും ഷോകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ 'റസ്തം', ജനപ്രിയ വെബ് സീരീസായ 'ദി ഫാമിലി മാൻ', 'റോക്കറ്റ് ബോയ്സ്', 'ലക്കി ഭാസ്‌കർ' തുടങ്ങിയ സിനിമകളും അദ്ദേഹത്തിന്റെ ലിസ്റ്റിലുൾപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood`s `Dhurandhar` shatters box office records. A surprising name on the credit card, Rahul Gandhi, sparks massive online debate and memes. Find out the truth!
Published: 17 Dec 2025, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented