ലോകപ്രശസ്ത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളന്റെ അഭിപ്രായത്തിൽ ഇക്കൊല്ലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച നടൻ ഹോളിവുഡ് താരം ഡ്വെയ്ൻ ജോൺസണാണ്. ‘ദ സ്മാഷിങ് മെഷീൻ’ എന്ന ചിത്രത്തിലെ മാർക്ക് എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് നോളനിഷ്ടപ്പെട്ടത്. ഡ്വെയ്ൻ ജോൺസന്റെ പ്രകടനത്തെ 'ഹൃദയഭേദകം' എന്ന് നോളൻ വിശേഷിപ്പിച്ചു.
സിനിമയ്ക്ക് കുറഞ്ഞ ഓപ്പണിങ് കളക്ഷനാണ് ലഭിച്ചതെങ്കിലും, നടന്റെ പ്രകടനം ഉജ്ജ്വലമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ ബെന്നി സാഫ്ഡിക്കൊപ്പം 'ദ ഡയറക്ടർസ് കട്ട്' എന്ന പോഡ്‌കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷമോ മറ്റു വർഷങ്ങളിലോ ഇതിലും മികച്ചൊരു പ്രകടനം നിങ്ങൾ കാണുമെന്ന് കരുതുന്നില്ല. ചിത്രം കാലക്രമേണ കൂടുതൽ കൂടുതൽ മനസ്സിലാക്കപ്പെടുമെന്നും അഭിപ്രായപ്പെട്ട നോളൻ സിനിമ ഒരുക്കിയതിന് ബെന്നിയെ പ്രശംസിക്കുകയും ചെയ്തു.
എംഎംഎ ചാമ്പ്യന്റെ കരിയറിനെപ്പറ്റി പറയുന്ന ചിത്രമാണ് ‘ദ സ്മാഷിങ് മെഷീൻ’. രണ്ടുതവണ യുഎഫ്സി ഹെവിവെയ്റ്റ് ചാമ്പ്യനായ മാർക്ക് കെറിനെയാണ് ഡ്വെയ്ൻ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഡ്വെയ്നിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷനായ 5.9 മില്യൺ ഡോളറാണ് ചിത്രം നേടിയത്. 50 മില്യൺ ഡോളർ ബജറ്റുള്ള ചിത്രം ഇതുവരെ ആഭ്യന്തരമായി 10 മില്യൺ ഡോളറേ നേടിയുള്ളൂവെന്നാണ് റിപ്പോർട്ട്.
അതേസമയം, മറ്റൊരു രസകരമായ കാര്യവും നോളൻ പങ്കുവെച്ചു. നോളന്റെ 2023-ൽ പുറത്തിറങ്ങിയ ഓപ്പൺഹൈമർ എന്ന ചിത്രത്തിൽ, ‘ഹൈഡ്രജൻ ബോംബിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഹംഗേറിയൻ ഭൗതികശാസ്ത്രജ്ഞനായ എഡ്വേർഡ് ടെല്ലറായി അഭിനയിച്ചത് ബെന്നിയാണ്. റോബർട്ട് ഓപ്പൺഹൈമറിന്റെ ഭാര്യയും യുഎസ്എ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുൻ അംഗവുമായ കാതറിൻ ‘കിറ്റി’ ഓപ്പൺഹൈമറായി അഭിനയിച്ചത് എമിലി ബ്ലണ്ടും. ഓപ്പൺഹൈമറിന്റെ സെറ്റിൽ വെച്ചാണ് ബെന്നി എമിലിയെ കാണുന്നത്. പിന്നീട് 'ദ സ്മാഷിങ് മെഷീനിൽ' മാർക്ക് കെറിന്റെ ഭാര്യയുടെ വേഷം ചെയ്യാൻ അവരെ സമീപിക്കുകയായിരുന്നു. തന്റെ സിനിമയുടെ സെറ്റിൽ ഡയലോഗ് പഠിക്കുന്നതിന് പകരം ബെന്നി 'ആളുകളെ ക്യാൻവാസ് ചെയ്യുകയായിരുന്നു' എന്ന് നോളൻ തമാശയായി പറഞ്ഞു. തന്നോടൊപ്പം ജോലി ചെയ്യുമ്പോൾ ബെന്നി ഈ സിനിമ ചെയ്യുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Christopher Nolan calls Dwayne Johnson`s performance in `The Smashing Machine` "incredible" and "heartbreaking," potentially the best of 2025. The film also features Emily Blunt.
Published: 16 Oct 2025, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented