ടിവി ഷോകളിലൂടെയാണ് മൃണാൾ താക്കൂർ തന്റെ കരിയർ തുടങ്ങുന്നത്. ഇപ്പോൾ ബോളിവുഡിലും തെലുഗുവിലും വളരെയധികം സജീവമായ വ്യക്തിത്വമാണവർ. പുതിയ സിനിമയുടെ പേരിലും ധനുഷുമായുള്ള പ്രണയഗോസിപ്പുകളുടെ പേരിലും മൃണാൾ ചർച്ചയായതോടെ അവരുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ.
മൃണാൾ താക്കൂർ, 'കുങ്കും ഭാഗ്യ' സീരിയലിലൂടെ ശ്രദ്ധിക്കപ്പെടുന്ന സമയത്തുള്ള വീഡിയോയാണത്. അതിൽ ബിപാഷ ബസുവിനെക്കുറിച്ച് അവർ നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും ചെയ്തു.
സഹതാരം അർജിത്തുമായി മൃണാൾ ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിൽ. ശീർഷാസനം ചെയ്യാനും പുഷ് അപ്പ് ചെയ്യാനും അർജിത് അവരെ വെല്ലുവിളിക്കുന്നുണ്ട്. അപ്പോൾ, കരുത്തും മസിലുകളുമുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാനാകും അയാൾക്ക് താൽപര്യമെന്ന് മൃണാൾ മറുപടി നൽകി. 'മസിലുകളുള്ള, പുരുഷനെപ്പോലെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണോ? പോയി ബിപാഷയെ വിവാഹം കഴിക്കൂ' എന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന്, 'കേൾക്കൂ, ഞാൻ ബിപാഷയെക്കാൾ എത്രയോ മികച്ചതാണ്' എന്നും മൃണാൾ പറഞ്ഞു.
ഈ പരാമർശങ്ങൾ ഓൺലൈനിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ബിപാഷയോട് മൃണാൾ മാപ്പുപറയണമെന്നും അവർ മൃണാളിന്റെ സീനിയറും കഴിവുള്ളയാളുമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
'അവർക്ക് സ്ത്രീത്വത്തോടെയിരിക്കണമെങ്കിൽ മറ്റൊരാളെ താഴ്ത്തിക്കെട്ടണോ? അതും സാക്ഷാൽ ബിപാഷയെ?' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. മൃണാളിനെ താഴ്ത്തിക്കെട്ടിയും ബിപാഷയെ വാനോളം പുകഴ്ത്തിയും ഒട്ടേറെപ്പേർ പ്രതികരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുന്നത് ശരിയല്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. അജയ് ദേവ്ഗണിനൊപ്പം 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിലാണ് മൃണാൾ അവസാനമായി അഭിനയിച്ചത്.
2012-ൽ ടെലിവിഷൻ സീരിയലിലൂടെയാണ് മൃണാളിന്റെ അഭിനയജീവിതം തുടങ്ങുന്നത്. ‘ലവ് സോണിയ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലുമെത്തി. ഹിന്ദിയിൽ അവസരങ്ങൾ കുറഞ്ഞ സമയത്ത് തെലുഗുവിലൂടെ അവർ പ്രശസ്തി നേടിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mrunal Thakur`s old video resurfaced, sparking criticism for disrespectful remarks about Bipasha Basu`s physique.
Published: 13 Aug 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented