റിലീസിന് മുടങ്ങിപ്പോയ ചിത്രം 16 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലേക്ക്..

മോഹന്‍ലാലും നായിക എലീനയും സ്വപ്നമാളികയില്‍
മോഹന്‍ലാല്‍ ആദ്യമായി കഥയെഴുതിയ സിനിമ, പതിനാറ് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി അഡ്വ.കെ.എ ദേവരാജ് സംവിധാനം ചെയ്ത സ്വപ്‌നമാളിക എന്ന സിനിമയാണ് 16 വര്‍ഷത്തിന് ശേഷം റിലീസിന് തയ്യാറെടുക്കുന്നത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററിലേക്ക് എത്തുമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ എഴുതിയ തര്‍പ്പണം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് സ്വപ്‌നമാളിക. എസ്.സുരേഷ്ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
16 വര്‍ഷം മുമ്പ് ഏറെ പ്രതീക്ഷയോടെ ഷൂട്ടിങ് തുടങ്ങിയ ചിത്രം ചിത്രീകരണത്തിന് പിന്നാലെ ഉണ്ടായ ചില പ്രശ്‌നങ്ങളാല്‍ റിലീസിങ് നടക്കാതെ പോകുകയായിരുന്നു. മോഹന്‍ലാല്‍ ഡോ. അപ്പു നായര്‍ എന്ന അര്‍ബുദ രോഗ വിദഗ്ധന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇസ്രായേലി താരമായ എലീനയാണ് നായിക. അപ്പുനായര്‍ തന്റെ പിതാവിന്റെ അസ്ഥി ഒഴുക്കുന്നതിനായി വാരണാസിയില്‍ വരുന്നതും അവിടെ വച്ച് രാധ കാര്‍മെല്‍ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപരിസരം. കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ കെ.എ. ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാജാമണിയും ജയ് കിഷനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.
തിലകന്‍, ഇന്നസെന്റ്, സുകുമാരി, ഊര്‍മിള ഉണ്ണി, കോട്ടയം നസീര്‍, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്റെ മകളായ അപര്‍ണയാണ് ചിത്രത്തിലെ ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ കഥയില്‍ സംവിധായകന്‍ നടത്തിയ മാറ്റങ്ങളും മറ്റ് ചില പ്രശ്‌നങ്ങളും കാരണം റിലീസ് തടസ്സപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം സിനിമ റിലീസാകുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം സംവിധായകനില്ല. ചിത്രത്തിന്റെ സംവിധായകനായ അഡ്വ. കെഎ ദേവരാജ് പോയവര്‍ഷം ഏപ്രിലില്‍ അന്തരിച്ചിരുന്നു.
Content Highlights: Mohanlal's Novel Adaptation, Swapnamalika, finally hits theaters after a 16-year delay. Based on his novel, it`s a story of love, loss, and redemption
Published: 15 Jul 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented