പോപ്പ് ഇതിഹാസം മൈക്കിൾ ജാക്‌സന്റെ ജീവിതകഥ പറയുന്ന 'Michael' എന്ന ബയോപിക്കിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും 'കിംഗ് ഓഫ് പോപ്പിന്റെ' സംഗീത ലഹരിയിലാണ് ലോകം. ചിത്രം പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ, 70-കളിലെയും 80-കളിലെയും മൈക്കിൾ ജാക്‌സന്റെ എക്കാലത്തെയും ഹിറ്റുകൾ വീണ്ടും പ്ലേലിസ്റ്റുകളിൽ ഇടംനേടുകയാണ്.
ലോകത്തിലെ ഒന്നാം നമ്പർ താരം
മൺമറഞ്ഞ് 17 വർഷങ്ങൾക്ക് ശേഷവും മൈക്കിൾ ജാക്‌സൺ ആരാധരുടെ ഹൃദയത്തിലുണ്ടെന്നത് കൗതുകമുണർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ ഇപ്പോൾ വീണ്ടും ട്രെൻഡിങ്ങാവുന്നുമുണ്ട്. ഡാറ്റ അനലിറ്റിക്സ് ഏജൻസിയായ Kworb പുറത്തുവിട്ട മെയ് മാസത്തിലെ ഗ്ലോബൽ ഡിജിറ്റൽ ആർട്ടിസ്റ്റ് റാങ്കിങ്ങിൽ, മൈക്കിൾ ജാക്‌സൺ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അദ്ദേഹം മരിച്ച് 17 വർഷം കഴിഞ്ഞിട്ടും, ഇന്നത്തെ മുൻനിര പോപ്പ് താരങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ മുന്നേറ്റം.
Also Read
റാങ്കിങ് നില
റാങ്കിങ്ങിൽ 11,157 പോയിന്റുകളുമായി ഒന്നാമത് മൈക്കൽ ജാക്‌സൺ തന്നെയാണ്. രണ്ടാമതായി ജസ്റ്റിൻ ബീബർ, മൂന്നാമതായി ബിടിഎസ് (BTS) എന്നിവരുമാണ്. ആപ്പിൾ മ്യൂസിക്, ഐട്യൂൺസ്, യൂട്യൂബ്, ഷാസാം, ഡീസർ തുടങ്ങി മിക്ക മ്യൂസിക്ക് പ്ലാറ്റ്‌ഫോമുകളിലും മൈക്കൽ ജാക്‌സൺ തന്നെയാണ് ഒന്നാമത്. സ്പോട്ടിഫൈയിൽ (Spotify) മാത്രമാണ് ജസ്റ്റിൻ ബീബർ അദ്ദേഹത്തിന് തൊട്ടടുത്തെങ്കിലും എത്തിയത്.
സിനിമയുടെ സ്വാധീനം
ചിത്രത്തിന്റെ റിലീസിന് പിന്നാലെ Beat It, Billie Jean, Bad, Thriller എന്നീ ഗാനങ്ങളുടെ സ്ട്രീമിങ് വലിയ തോതിൽ വർധിച്ചു. പുതിയ തലമുറയ്ക്കിടയിലും MJ-യുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ദശാബ്ദങ്ങൾക്കിപ്പുറവും പുതിയ താരങ്ങളെ കടത്തിവെട്ടി മൈക്കിൾ ജാക്‌സൺ ഒന്നാമതെത്തിയത് സംഗീത ലോകത്തെ അവിശ്വസനീയമായ ഒരു കാഴ്ചയാണ്. സിനിമകൾക്ക് ഒരു കലാകാരന്റെ പാരമ്പര്യത്തെ ഇത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ സൂചന കൂടിയാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Michael Jackson ranked #1 in the May 2026 Global Digital Artist Rankings by Kworb., The 'Michael' biopic significantly boosted streaming numbers for his classic hits., He outperformed modern stars like Justin Bieber and BTS across major platforms., Legacy impact remains strong 17 years after his passing.
Published: 05 May 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented