പിതാവായ കൃഷ്ണയുടെ ഒന്നൊഴികെയുള്ള എല്ലാ ആഗ്രഹങ്ങളും താൻ നിറവേറ്റിയിരുന്നുവെന്ന് മഹേഷ് ബാബു. തന്റെ പുതിയ സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''എന്റെ അച്ഛനെ ഞാനെത്ര മാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് എല്ലാവർക്കുമറിയാം. അദ്ദേഹം പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നു, ഒരു കാര്യം ഒഴികെ. ഒരു പുരാണ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. ആ ഗെറ്റപ്പിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ എന്തോ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടില്ല. ഇന്ന് അദ്ദേഹം ഈ പറയുന്നതെല്ലാം കേൾക്കുന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും''.
ഇതൊരു സ്വപ്‌നതുല്യമായ പ്രൊജക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. ''ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പ്രൊജക്ട്. അതിനായി പരമാവധി പരിശ്രമിക്കും. എല്ലാവർക്കും അഭിമാനമുണ്ടാകുന്ന തരത്തിൽ അഭിനയിക്കും. വാരണാസി റിലീസ് ചെയ്യുമ്പോൾ, ഇന്ത്യ ഞങ്ങളെക്കുറിച്ച് അഭിമാനിക്കും''. ചിത്രത്തിൽ ഒരു ഭാഗത്ത് മഹേഷ് ശ്രീരാമനായിട്ടാണ് എത്തുന്നത്.
സുപ്രസിദ്ധ തെലുഗുനടനും സംവിധായകനും നിർമാതാവുമായ കൃഷ്ണയാണ് മഹേഷ് ബാബുവിന്റെ പിതാവ്. 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് 2009-ൽ പദ്മഭൂഷൺ ലഭിച്ചു. 2022-ലാണ് അദ്ദേഹം മരിക്കുന്നത്.
ഇനിമുതൽ വാരണാസി
ഇതുവരെ 'ഗ്ലോബ്‌ട്രോട്ടർ' എന്നാണ് സിനിമ അറിയപ്പെട്ടിരുന്നത്. മഹേഷ് ബാബുവിന്റെ പിറന്നാൾദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിൽ 'ഗ്ലോബ്‌ട്രോട്ടർ' എന്നൊരു ഹാഷ്ടാഗുമുണ്ടായിരുന്നു. അതാണ് സിനിമയുടെ പേരായി തെറ്റിദ്ധരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് സിനിമയുടെ ടൈറ്റിലായ 'വാരണാസി' പുറത്തുവിട്ടതും. അതിനൊപ്പം മഹേഷ് ബാബുവിന്റെ ഫസ്റ്റ് ലുക്കും റിലീസ് ചെയ്തു.
പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജമൗലിയാണ്. 2027-ലാണ് തിയേറ്ററുകളിലെത്തുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mahesh Babu reveals he didn`t fulfill one wish of his late father, Krishna, regarding a mythological film. Discover the emotional story at the `Varanasi` trailer launch
Published: 16 Nov 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented