പ്രേമം സിനിമയിലൂടെ പ്രേക്ഷകഹൃദയത്തിലിടം നേടിയ മഡോണ സെബാസ്റ്റ്യന്‍ മലയാളത്തിന്റെ മുറ്റം കടന്ന് തമിഴകത്തും ചുവടുറപ്പിക്കുന്നു. വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലെ നൃത്തവും സംഘട്ടനവും ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. വിജയ്‌യുടെ ഇരട്ടസഹോദരിയായുള്ള വേഷം നല്‍കിയ ആഹ്ലാദം പങ്കുവെച്ചാണ് മഡോണ സംസാരിച്ചു തുടങ്ങിയത്.

അഭിനയിച്ചുതുടങ്ങിയതിനുശേഷമാണ് സിനിമ ഒരു ആവേശമായി മാറിയത്. ആദ്യസിനിമയില്‍ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് ജീവിതത്തില്‍ സിനിമയ്ക്ക് വലിയസ്ഥാനമുണ്ട്. അഭിനയത്തില്‍ ഏറെ മുന്നോട്ടുപോകാനുണ്ടെന്നും, ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരുപാട് പുതിയകാര്യങ്ങള്‍ പഠിച്ചെടുക്കുകയാണെന്നും സ്വയം തിരിച്ചറിയുന്നു. സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നും അപരിചിതമായ വേഷങ്ങള്‍ അഭിനയിക്കാന്‍ ലഭിക്കുമ്പോള്‍ ഒരുപാട് ആലോചിക്കും, ചെറിയ സംശയങ്ങള്‍പോലും സംവിധായകനോട് ചോദിച്ച് മനസ്സിലാക്കും.

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം ഇന്ന് കഥകള്‍ കേള്‍ക്കാറുണ്ട്. തെലുങ്കില്‍ ഡയലോഗുകള്‍ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടിരുന്നു. തെലുങ്ക് നന്നായി കൈകാര്യംചെയ്യുന്നവരുടെ മുന്നില്‍ നിന്ന് തെറ്റുകൂടാതെ ഡയലോഗ് പറയാന്‍ നന്നേ പ്രയാസമായിരുന്നു. അന്യഭാഷകളില്‍ അഭിനയിക്കുന്നതിനു ദിവസങ്ങള്‍ക്കുമുന്‍പേ സംഭാഷണങ്ങള്‍ വാങ്ങി ഉറക്കമൊഴിഞ്ഞ് അവയെല്ലാം കാണാപ്പാഠം പഠിച്ചാണ് ക്യാമറയ്ക്കുമുന്നിലേക്ക് പോയത്.സിനിമയുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്, കഥ ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയാറുണ്ട്.

അഭിമുഖം പൂര്‍ണമായി വായിക്കാം, പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക